രാജ്യസഭ എം.പി പി.പി സുനീറിന്റെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് ഉപകരണങ്ങൾ സ്ഥാപിച്ചത്. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഉപകരണങ്ങളുടെ ഉൽഘാടനം എം.പി നിർവ്വഹിച്ചു. ഗോത്രമേഖലകളിൽ ചെലവഴിച്ച തുക കണക്കാക്കിയാൽ അവർ ഫൈവ് സ്റ്റാർ സൗകര്യത്തോടെ ജീവിക്കേണ്ടവരാണെന്ന്ും എന്നാൽ അവരിപ്പോഴും തുടങ്ങിയടത്ത് തന്നെ നിൽക്കുകയാണെന്നും എം.പി സുനീർ പറഞ്ഞു. സംസ്ഥാന ദേശീയതലത്തിൽ ഏറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് രാജ്യസഭ എം.പി പി. പി സുനീറിന്റെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ ചെലവഴിച്ച് ഓഫ്താൽമോളജി ഉപകരണങ്ങൾ സ്ഥാപിച്ചത്. അമ്പത് ശതമനത്തോളം ഗോത്രജനത അധിവസിക്കുന്ന പഞ്ചായത്താണ് നൂൽപ്പുഴയിൽ ഉപകരണം സ്ഥാപിച്ചത് ഈ ജനവിഭാഗത്തി് ഏറെ ഉപകാരപ്പെടും. ഉപകരണങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചുസംസാരിച്ചപ്പോഴാണ് ഗോത്രഇപ്പോഴത്തെ അവസ്ഥയെകുറിച്ച് എം.പി പറഞ്ഞത്. കോടികൾ മുടക്കിയിട്ടും അർഹതപെട്ടവരുടെ കൈകളിലേക്ക് അതെത്തുന്നില്ലെന്നും അതിന് എല്ലാവരും ഉത്തരാവദികളാണെന്നും അ്‌ദ്ദേഹം പറഞ്ഞു. ചടങ്ങിൽ നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ജയ അധ്യക്ഷയായി. ജില്ലാപഞ്ചായത്തംഗം ഷീജസതീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ ഉസ്മാൻ, ജനപ്രതിനിധികളായ ബെന്നി കൈനിക്കൽ, നസീറ ഇസ്മായീൽ, സി.പി.ഐ നേതാവ് പി.എം ജോയി, മെഡിക്കൽ ഓഫീസർ ദാഹർമുഹമ്മദ് എന്നിവർ സംസാരിച്ചു.