താത്ക്കാലിക നിയമനം
പുത്തൂര്‍വയല്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ക്യാമ്പില്‍ സ്വീപ്പർ, ദോബി, വാട്ടര്‍ കാര്യര്‍, കുക്ക് തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ മാർച്ച് 12 രാവിലെ 10.30 ന് തിരിച്ചറിയല്‍ രേഖയുടെ അസല്‍ (വോട്ടര്‍ ഐഡി/ആധാര്‍), പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി കല്‍പ്പറ്റ പുത്തൂര്‍വയല്‍ ക്യാമ്പില്‍ നടക്കുന്ന കൂടികാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-04936 202525.
താത്പര്യപത്രം ക്ഷണിച്ചു
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി വിവിധ ഉന്നതികളിൽ കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട , പൂതാടി ഗ്രാമപഞ്ചായത്തിലെ വരച്ചൻകുന്ന്, കൂടൽക്കടവ് ഉന്നതികളിലെ കുടിവെള്ള വിതരണ പദ്ധതി, അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ അതിമറ്റം- കരിങ്ങലൂട്ട് ഉന്നതി ഗ്രാമപഞ്ചായത്ത് കുടിവെള്ള വിതരണ പദ്ധതി, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ ഒടമൂല ഉന്നതി കുടിവെള്ള വിതരണ പദ്ധതി എന്നിവയുടെ പ്രവർത്തനങ്ങളാണ് നടപ്പിലാക്കേണ്ടത്. താത്പര്യമുള്ളവര്‍ മാര്‍ച്ച് 10 വൈകിട്ട് മൂന്നിനകം സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ക്ക് ക്വട്ടേഷന്‍ നല്‍കണം.
ഫോണ്‍- 04936-221074, 9496070341.
ക്വട്ടേഷൻ ക്ഷണിച്ചു
മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിലെ യൂണിയൻ മാഗസിൻ പ്രിന്റ് ചെയ്യുന്നതിനായി വ്യക്തികൾ/ സ്ഥാപനങ്ങൾ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 24 ഉച്ചയ്ക്ക് രണ്ടിനകം കോളേജ് ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾ https://gptcmdi.ac.in ൽ ലഭ്യമാണ്. ഫോൺ: 04936 247420
ക്വട്ടേഷൻ ക്ഷണിച്ചു
തിരുനെല്ലി ഗവ ആശ്രമ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവിശ്യമായ ചെരുപ്പ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാര്‍ച്ച് 12 ന് രാവിലെ 11നകം സീനിയര്‍ സൂപ്രണ്ട്, ഗവ ആശ്രമം സ്‌കൂള്‍ തിരുനെല്ലി, ആറളം പി.ഒ, കണ്ണൂര്‍, 670673 വിലാസത്തില്‍ നല്‍കണം. ഫോണ്‍- 9497424870, 8921938018
ടെന്‍ഡര്‍ ക്ഷണിച്ചു
കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ യു.പി, ഹൈ സ്കൂൾ, ഹയർ സെക്കൻഡറി വിദ്യാര്‍ത്ഥിനികൾക്ക് നൈറ്റ് ഡ്രസ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് ഒന്നിനകം സീനിയര്‍ സൂപ്രണ്ട്, ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കല്‍പ്പറ്റ വിലാസത്തില്‍ നല്‍കണം. ഫോണ്‍- 04936 284818.
കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ യു.പി, ഹൈ സ്കൂൾ, ഹയർ സെക്കൻഡറി വിദ്യാര്‍ത്ഥിനികൾക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് ഒന്നിനകം സീനിയര്‍ സൂപ്രണ്ട്, ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കല്‍പ്പറ്റ വിലാസത്തില്‍ നല്‍കണം. ഫോണ്‍- 04936 284818.
ടെൻഡർ ക്ഷണിച്ചു
നലൂർനാട് അംബേദ്ക്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ യു.പി, ഹൈ സ്കൂൾ, ഹയർ സെക്കൻഡറി പഠിക്കുന്ന ആൺകുട്ടികൾക്ക് നൈറ്റ് ഡ്രസ്സ് വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ അംഗീകൃത സ്ഥാപനങ്ങൾ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 12 നകം സീനിയർ സൂപ്രണ്ട്, നലൂർനാട് അംബേദ്ക്കർ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ നൽകണം. ഫോൺ: 9495073565, 04935 293868
നലൂർനാട് അംബേദ്ക്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ യു.പി, ഹൈ സ്കൂൾ, ഹയർ സെക്കൻഡറി പഠിക്കുന്ന ആൺകുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ അംഗീകൃത സ്ഥാപനങ്ങൾ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 12 നകം സീനിയർ സൂപ്രണ്ട്, നലൂർനാട് അംബേദ്ക്കർ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ നൽകണം. ഫോൺ: 9495073565, 04935 293868
നലൂർനാട് അംബേദ്ക്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 316 വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ അംഗീകൃത സ്ഥാപനങ്ങൾ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 12 വൈകിട്ട് മൂന്നിനകം നൽകണം. ഫോൺ: 9495073565, 04935 293868
Comments (0)
No comments yet. Be the first to comment!