അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കൊളഗപ്പാറ പുളിക്കല്‍ ഷരീഫിന്റെ മകന്‍ ആദില്‍ ഷാ (21) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ കോളിയാടിയിലാണ് അപകടം. ആദില്‍ഷായോടൊപ്പം കാറിലുണ്ടായിരുന്ന പുല്‍പ്പള്ളി സ്വദേശികളായ അമല്‍ (26), ബേസില്‍ (24), മേപ്പാടി സ്വദേശി ആസിഫ് (24), നൂല്‍പ്പുഴ നെന്മേനിക്കുന്ന് ആദര്‍ശ് (23) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബത്തേരി ഭാഗത്ത് നിന്ന് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും തകര്‍ത്ത് പാതയോരത്തെ വര്‍ക്ക്ഷോപ്പിലേക്ക് മറിയുകയായിരുന്നു. ഇവര്‍ പാലാക്കാടിന് പോകും വഴിയാണ് അപകടമുണ്ടായത്.
Comments (0)
No comments yet. Be the first to comment!