താളൂര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ, കേരള സര്‍ക്കാര്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തുമാറ്റണമെന്ന് തമിഴ് സംഘടനയായ നാം തമിളര്‍, പ്രവര്‍ത്തകരെ തടഞ്ഞ് പോലീസ്, കേരള - തമിഴ്നാട് ഉന്നത പോലീസ് സംഘവും സ്ഥലത്ത്.
നാളെ ഉദ്ഘാടനം നടക്കുന്ന സുല്‍ത്താന്‍ ബത്തേരി - താളുര്‍ റോഡിലേക്ക് സ്വഗതം ചെയ്തുകൊണ്ട് കേരള സര്‍ക്കാര്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ച ബോര്‍ഡിനെ ചൊല്ലിയാണ് തര്‍ക്കം. ഇത് ഉടനെ മാറ്റണമെന്ന് അവശ്യപ്പെട്ടാണ് തമിഴ് സംഘടനയായ നാം തമിളര്‍സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇവരെ പോലീസ് തടയുകയായിരുന്നു.
താളൂര്‍ അതിര്‍ത്തിയില്‍ ബസ്റ്റാന്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കം ആണ് ഇപ്പോള്‍ പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നത്. തമിഴ്നാട് സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ചിരുന്ന 2 ബോര്‍ഡുകള്‍ കേരളത്തില്‍ പഞ്ചായത്ത് ബസ്റ്റാന്റ് നിര്‍മ്മിക്കാനുദേശിക്കുന്ന സ്ഥലത്തുണ്ട്. ഈ ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപെട്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും നിലഗിരി തമിഴ്നാട് എംഎല്‍എമാരുടെ നേതൃത്വത്തിലും കളക്ടര്‍മാരുടെ നേതൃത്വത്തിലും പലതവണ ചര്‍ച്ചകളും നടന്നെങ്കിലും പരിഹാരമായിരുന്നില്ല
Comments (0)
No comments yet. Be the first to comment!