പുല്‍പ്പള്ളി: ഗ്രാമ പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ നിന്നായി ലൈഫ്മിഷന്‍ പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള രണ്ടാം ഘട്ടത്തിന്റെ ഒന്നാം ഗഡു വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ മോന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ.പോള്‍, ശ്രീലത, സുഭാഷ്, സുചിത്ര ,പി.അജിത്കുമാര്‍, കെ.ആര്‍.രമേശ് എന്നിവര്‍ സംസാരിച്ചു.