വൈത്തിരി വ്യാജ കെ എല്‍ ആര്‍ സര്‍ട്ടിഫിക്കറ്റ്  അന്വേഷണം തുടങ്ങി

0

 

വ്യാജ കെ എല്‍ ആര്‍ സര്‍ട്ടിഫിക്കറ്റുമായി കെട്ടിട നിര്‍മാണാനുമതി നേടി ഭൂമാഫിയയും വയനാട്ടില്‍ സജീവം.
വൈത്തിരി ഗ്രാമപഞ്ചായത്തിനു കീഴില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുല്‍ സത്താറിന്റെ ഉടമസ്ഥതയില്‍ ചുണ്ടേല്‍ ശ്രീ പുരത്തെ കെട്ടിട നിര്‍മ്മാണ അനുമതി ആവശ്യപ്പെട്ട് അപേക്ഷയോടൊപ്പം സമര്‍പ്പിച്ച കെ എല്‍ ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞു.തഹസില്‍ദാരുടെ സീലും ഒപ്പും പതിച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിരിക്കുന്നത.്‌സംഭവത്തില്‍ പോലീസ് ,റവന്യു, വകുപ്പ് തല അന്വേഷണങ്ങള്‍ തുടങ്ങി.

വൈത്തിരി ഗ്രാമപഞ്ചായത്തില്‍ കെട്ടിടനിര്‍മാണ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച കെ.എല്‍.ആര്‍ രേഖകള്‍ വ്യാജമെന്ന് തെളിഞ്ഞതോടെ പഞ്ചായത്ത്, റവന്യൂ വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു.വൈത്തിരി വില്ലേജിനുകീഴില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുല്‍ സത്താറിന്റെ ഉടമസ്ഥതയില്‍ ചുണ്ടേല്‍ ശ്രീ പുരത്തെ രണ്ടു കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി തേടി അപേക്ഷയോടൊപ്പം സമര്‍പ്പിച്ച കെ എല്‍ ആര്‍ സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.തഹസില്‍ദാരുടെ സീലും ഒപ്പും പതിച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിരിക്കുന്നത.നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങളുള്ളതിനാല്‍ നിലവില്‍ ജില്ലയില്‍ കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റ് താലൂക്ക് ഓഫിസില്‍നിന്നും വിലേജ് ഓഫിസില്‍നിന്നും നല്‍കുന്നതിന് മുമ്പ് മാനന്തവാടി സബ് കലക്ടറുടെ ഓഫിസില്‍നിന്ന് മുന്‍കൂര്‍ അനുമതി ലഭിക്കണം.കെ.എല്‍.ആര്‍ ഇല്ലാത്ത അപേക്ഷ നേരത്തെ തിരസ്‌കരിച്ചിരുന്നു. എന്നാല്‍, പിന്നീട് തഹസില്‍ദാറുടെ സാക്ഷ്യപത്രത്തോടെയാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ ഫോര്‍ തഹസില്‍ദാര്‍ എന്ന സീലും അതോടൊപ്പം താലൂക്ക് ഓഫിസിന്റെ സീലും പതിച്ചിരുന്നു. ഈ രണ്ടു സീലുകളിലും സംശയം തോന്നിയതോടെയാണ് പഞ്ചായത്ത് സെക്രട്ടറി താലൂക്ക് ഓഫിസിലേക്ക് പരിശോധനക്കയച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!