ഇന്ധന വിലവര്‍ധന; വനിതാ ലീഗ് അടുപ്പുകൂട്ടല്‍ സമരം നടത്തി
പാചകവാതക സിലിണ്ടറിന് അടിക്കടിയുണ്ടാകുന്ന വില വര്‍ധനവിലും പെട്രോള്‍ഡീസല്‍ വിലവര്‍ദ്ധനവിലും പ്രതിഷേധിച്ച് വനിതാ ലീഗിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ അടുപ്പ് കൂട്ടല്‍ സമരം നടത്തി.എച്ച് എം യു പി സ്‌കൂള്‍ പരിസരത്ത് നടത്തിയ പ്രതിഷേധസമരം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് റസാക്ക് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു.
കോര്‍പ്പറേറ്റുകളുടെ താത്പര്യം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിക്കടി ഇന്ധന വില വര്‍ധിപ്പിക്കുക ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നികുതി കുറക്കാന്‍ തയ്യാറാകാതെ സംസ്ഥാന സര്‍ക്കാറും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ബഷീര്‍ അബൂബക്കര്‍ അധ്യക്ഷയായി. എ.പി ഹമീദ് ,സൗജത്ത് ഉസ്മാന്‍, ജയന്തി രാജന്‍, എന്‍എസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍, ജയന്തി രാജന്‍ എന്നിവര്‍ സംസാരിച്ചു.