വയനാട് എംപി പ്രിയങ്കാ ഗാന്ധി ജില്ലയിലെത്തി. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കലക്ടറേറ്റില്‍ നടന്ന ദിശായോഗമായിരുന്നു ആദ്യപരിപാടി.
ഇന്ന് രാവിലെ 11:30 യോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഗാന്ധി ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ജില്ലയിലെത്തിയത്. കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്. ഗ്രൗണ്ടില്‍ കാത്തു എന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ പ്രിയങ്ക ഗാന്ധി ഹസ്തദാനം നല്‍കി.
കലക്ടറേറ്റില്‍ നടന്ന ദിശായോഗത്തിനുശേഷം ജില്ലയിലെ വിവിധ പരിപാടികളില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തു. നാളെ തിരുവമ്പാടി മണ്ഡലത്തിലാണ് എംപിയുടെ പര്യടനം.
നിര്‍ദ്ദേശ താമരശ്ശേരി ചുരം ബൈപ്പാസിലെ ചിപ്പിതോട് പ്രദേശവും സന്ദര്‍ശിക്കും. ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് ശേഷം ആയിരിക്കും പ്രിയങ്ക ഗാന്ധി ജില്ലയില്‍ നിന്നും മടക്കുക.
Comments (0)
No comments yet. Be the first to comment!