ബുധനാഴ്ച (25.02.2026) കൊല്ലഗൽ-കോഴിക്കോട് ദേശീയപാതയിൽ പൊൻകുഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. കർണാടകയിൽ നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാരനായിരുന്നു അസ്‌കർ. ഇയാളുടെ പക്കൽ നിന്നും 4.215 ഗ്രാം മെത്താംഫിറ്റാമിൻ എക്‌സൈസ് സംഘം കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ സജിൻ എം.ജെ-യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിൽ പ്രിവെന്റീവ് ഓഫീസർമാരായ സാബു സി.ഡി, രഘു എം.എ, സിവിൽ എക്‌സൈസ് ഓഫീസർ വിഷ്ണു കെ.കെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ സുദിവ്യഭായി ടി.പി എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിക്കടത്തിന് പിന്നിലുള്ള ഉറവിടങ്ങളെക്കുറിച്ച് എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Comments (0)
No comments yet. Be the first to comment!