മാലിന്യക്കുഴിയില്‍ പശു കുടുങ്ങിയത് ഒരാഴ്ച, ഒടുവില്‍ രക്ഷകരായി ഫയര്‍ഫോഴ്സ്. മാനന്തവാടി എരുമത്തെരുവ് സ്വദേശി രാജേഷിന്റെ പശുവാണ് ഒരാഴ്ച മുന്‍പ് കുഴിയില്‍ വീണത്. കുഴി കവുങ്ങും പ്ലാസ്റ്റിക് ചാക്കുകളും വെച്ച് മൂടിയ നിലയില്‍ ആയിരുന്നതിനാല്‍ പശു വീണത് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് പശുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടിയില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി പശുവിനെ രക്ഷപ്പെടുത്തി. അസി. സ്റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, എസ്എഫ്ആര്‍ ഒ പ്രഭാകരന്‍, ഒജിഎഫ്ആര്‍ഒമാരായ എ സതീഷ്, കെ ജി ശശി, ബിനീഷ് ബേബി, പി ഡി അനുറാം, ആര്‍ സി ലെജിത്, ഹോംഗാര്‍ഡ് വി ജി രൂപേഷ് എന്നിവര്‍ ചേര്‍ന്നാണ് പശുവിനെ പുറത്തെടുത്തത്.
കുഴിയില്‍ വീണ പശുവിനെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി
