ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലേക്ക് ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി/ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപത്രം, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുടെ അസലുമായി  മാര്‍ച്ച് 10 രാവിലെ 11 ന്  മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍- 04935 299424.

ഹോസ്പിറ്റൽ കിയോസ്‌ക് പദ്ധതി : ഐ.ടി. യൂണിറ്റുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ നഗരസഭ പരിധിയിലുള്ള ആശുപത്രികളിൽ ജനന-മരണ രജിസ്‌ട്രേഷൻ വിവരങ്ങൾ ശേഖരിക്കുന്നതിനും, ഡാറ്റാ എൻട്രി നടത്തുന്നതിനുമുള്ള ഹോസ്പിറ്റൽ കിയോസ്‌ക് പദ്ധതി നടപ്പിലാക്കുന്നതിനായി കുടുംബശ്രീ ഐ.ടി. യൂണിറ്റുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ മാർച്ച് മൂന്ന് ഉച്ചക്ക് രണ്ടിന് കൽപ്പറ്റ നഗരസഭാ കാര്യാലയത്തിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. ഫോൺ: 04936 202349, 04936 203744, 9188955285

കെ-ടെറ്റ് യോഗ്യത രജിസ്‌ട്രേഷൻ 
എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിന് പരിഗണിക്കുന്നതിനായി കെ-ടെറ്റ് യോഗ്യത നേടിയിട്ടുള്ള ഭിന്നശേഷി ഉദ്യോഗാർത്ഥികൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 04936 202534

ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ ട്രേഡ് കൂടിക്കാഴ്ച്ച മാറ്റിവെച്ചു

കൽപ്പറ്റ ഗവ. ഐ.ടി.ഐയിൽ മാർച്ച് 10-ന് രാവിലെ 11ന് നിശ്ചയിച്ചിരുന്ന ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ  കൂടിക്കാഴ്ച്ച മാറ്റിവെച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അന്നേ ദിവസം നടത്താൻ നിശ്ചയിച്ചിരിക്കുന്ന കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ്  അസിസ്റ്റന്റ് ട്രേഡിലെ കൂടിക്കാഴ്ചയിൽ മാറ്റമില്ല. ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട സമയത്ത് എത്തിച്ചേരണം. ഫോൺ: 04936 205519

കെട്ടിടം നിർമ്മിക്കുന്നതിനായി സ്ഥലം ആവശ്യമുണ്ട്
കൽപ്പറ്റ നഗരസഭ പരിധിയിലെ എമിലിത്തടം, കന്യാഗുരുകുലം വാർഡുകളിൽ ഉൾപ്പെടുന്ന കാരുണ്യ നഗർ അങ്കണവാടിക്കും, ബോയൻസ് കോളനി അങ്കണവാടിക്കും  കെട്ടിടം നിർമ്മിക്കുന്നതിനായി കുറഞ്ഞത് അഞ്ച് സെന്റ് വിസ്‌തീർണ്ണമുള്ള സ്ഥലം ആവശ്യമുണ്ട്. സ്ഥലം വിട്ടു നല്കാൻ താത്പര്യമുള്ള വ്യക്തികൾ മാർച്ച് ഒൻപതിനകം സ്ഥലത്തിന്റെ പുതിയ നികുതി ചീട്ട് സഹിതം ഓഫർ ലെറ്ററുമായി നഗരസഭ ഓഫീസിൽ എത്തണം. ഫോൺ:04936 202349  

ക്വട്ടേഷൻ  ക്ഷണിച്ചു

തിരുനെല്ലി ഗവ ആശ്രമ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവിശ്യമായ ചെരുപ്പ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷൻ  ക്ഷണിച്ചു. ക്വട്ടേഷനുകൾ മാര്‍ച്ച് 12 ന്  രാവിലെ 11നകം സീനിയര്‍ സൂപ്രണ്ട്, ഗവ ആശ്രമം സ്‌കൂള്‍ തിരുനെല്ലി, ആറളം പി.ഒ, കണ്ണൂര്‍, 670673 വിലാസത്തില്‍ നല്‍കണം. ഫോണ്‍- 9497424870, 8921938018

തിരുനെല്ലി ഗവ ആശ്രമ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷൻ  ക്ഷണിച്ചു. ക്വട്ടേഷനുകൾ മാര്‍ച്ച് 11 ന്  രാവിലെ 11നകം സീനിയര്‍ സൂപ്രണ്ട്, ഗവ ആശ്രമം സ്‌കൂള്‍ തിരുനെല്ലി, ആറളം പി.ഒ, കണ്ണൂര്‍, 670673 വിലാസത്തില്‍ നല്‍കണം. ഫോണ്‍- 9497424870, 89219380188

തിരുനെല്ലി ഗവ ആശ്രമ സ്കൂളിലെ 250 വിദ്യാര്‍ത്ഥികള്‍ക്ക് (ആൺകുട്ടികൾ,പെൺകുട്ടികൾ) ആവിശ്യമായ അടിവസ്ത്രങ്ങൾ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷൻ  ക്ഷണിച്ചു. ക്വട്ടേഷനുകൾ മാര്‍ച്ച് 11 ന്  രാവിലെ 11നകം സീനിയര്‍ സൂപ്രണ്ട്, ഗവ ആശ്രമം സ്‌കൂള്‍ തിരുനെല്ലി, ആറളം പി.ഒ, കണ്ണൂര്‍, 670673 വിലാസത്തില്‍ നല്‍കണം. ഫോണ്‍- 9497424870, 8921938018

ടെൻഡർ ക്ഷണിച്ചു-
മാനന്തവാടി പട്ടികവർഗ്ഗ വികസന ഓഫീസിന് കീഴിൽ നാല് ആൺകുട്ടികളുടെ പ്രീമെട്രിക്ക് ഹോസ്റ്റ്റ്റലുകൾ, നാല് പെൺകുട്ടികളുടെ പ്രീമെട്രിക്ക്   ഹോസ്റ്റ്റ്റലുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം തയ്ച്ച് വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 10 വൈകിട്ട് മൂന്നിനകം ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ്, മാനന്തവാടി പി.ഒ വയനാട് 670645, എന്ന വിലാസത്തിൽ നൽകണം. ഫോൺ:  04935 240210      

മാനന്തവാടി പട്ടികവർഗ്ഗ വികസന ഓഫീസിന് കീഴിൽ നാല് ആൺകുട്ടികളുടെ പ്രീമെട്രിക്ക് ഹോസ്റ്റ്റ്റലുകൾ, നാല് പെൺകുട്ടികളുടെ പ്രീമെട്രിക്ക്   ഹോസ്റ്റ്റ്റലുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ആവിശ്യമായ നൈറ്റ് ഡ്രസ്സ് തയ്ച്ച് വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 10 വൈകിട്ട് മൂന്നിനകം ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ്, മാനന്തവാടി പി.ഒ വയനാട് 670645, എന്ന വിലാസത്തിൽ നൽകണം. ഫോൺ:  04935 240210    

യൂണിഫോം ടെന്‍ഡര്‍ ക്ഷണിച്ചു

നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ ഹയർ സെക്കൻഡറി  സ്‌കൂളിൽ  അഞ്ച്  മുതല്‍ 12 വരെ പഠിക്കുന്ന 288 വിദ്യാര്‍ത്ഥികള്‍ക്കും, ഒന്ന് മുതൽ നാല് വരെ പഠിക്കുന്ന 141 കുട്ടികൾക്കും  റെഡിമെയ്ഡ് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ അംഗീകൃത സ്ഥാപനങ്ങളില്‍  നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 13 ന് ഉച്ചയ്ക്ക് 12 നകം  സീനിയര്‍ സൂപ്രണ്ട്, രാജീവ് ഗാന്ധി സ്മാരക ആശ്രമ ഹയർ സെക്കൻഡറി സ്കൂൾ, നൂൽപ്പുഴ പി.ഒ, കലൂർ, 673592 വിലാസത്തില്‍ നല്‍കണം. ഫോണ്‍- 944849320, 9747959975

ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ മെഡിക്കൽ ഓഫിസിലെ സ്റ്റാറ്റി വർക്ക് ഷോപ്പിലേക്കാവശ്യമായ സ്‌പയറുകൾ വിതരണം ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 11 നകം നൽകണം.  കൂടുതൽ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ലഭ്യമാകും .
ഫോൺ : 04935-240390