വടക്കനാട് മേഖലയിൽ ഭീതിപരത്തുന്ന മുട്ടികൊമ്പൻ (താത്തൂർ ടസ്‌കർ, ടി.ടി 1)നെ പിടികൂടി സ്ഥലത്തുനിന്ന് മാറ്റാനുള്ള നീ്ക്കം പുരോഗമിക്കുന്നതായി വനംവകുപ്പ്. കൊമ്പനെ പിടികൂടിയാൽ പാർപ്പിക്കാനുള്ള കൂടിന്റെ നിർമ്മാണം മുത്തങ്ങ ആനപന്തിയിൽ പുരോഗമിക്കുകയാണ്. അതേസമയം റിസ്‌ക് ടേക്കിങ് ഫ്രീക്കന്റ് ക്രോപ്പ് റൈഡർ എന്ന ഗണത്തിലേക്ക് കൊമ്പൻ എത്തിയതായും വനംവകുപ്പ്്. വടക്കനാട് മേഖലയിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതിനെ തുടർന്ന് പ്രദേശത്ത് നിന്ന് പിടികൂടി മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ട കൊമ്പനാനയെ തത്തൂർ ടസ്‌കർ 1 (മുട്ടിക്കൊമ്പൻ) പിടികൂടാനുള്ള ദൌത്യം പുരോഗമിക്കുന്നതായി വനവംകുപ്പ് അറിയിച്ചു. ഇതിനായി മുത്തങ്ങയിൽ കൂട് നിർമ്മിക്കുന്ന പ്രവർത്തികൾ പുരോഗമി്ക്കുകയാണ്. രണ്ട് ദിവസത്തിനകം ക്രാളിന്റെ നിർമാണം പൂർത്തിയാക്കി കൊമ്പനെ പിടികൂടുന്ന നടപടികളിലേക്ക് കടക്കനാണ് വനംവകുപ്പിന്റെ തീരുമാനം. രാത്രി കാലങ്ങളിൽ സോളാർ ഹാങ്ങിങ്ങ് ഫെൻസ് തകർത്താണ് കാട്ടാന കൃഷിയിടങ്ങളിൽ ഇറങ്ങുന്നത്.കൊമ്പനെ തുരത്താനും മറ്റുമായി പത്തംഗസംഘവും കുങ്കിയാനകളും വടക്കനാട് മേഖലിയൽ ക്യാമ്പ് ചെയ്തുവരുകയാണ്. ഹാങ്ങി ഫെൻസുകളുടെ പ്രവർത്തനം ഇന്റർനെറഅര് ബേസ്ഡ് ആയ ആപ്ലിക്കേഷൻ ഉപയോഗിച്ച് തത്സമയം നിരീക്ഷിച്ച് തകരാറുകൾ പരിഹരിക്കുന്നുണ്ട്.പകൽസമയങ്ങളിലും കൊമ്പനെ നിരീക്ഷിച്ച് സ്വഭാവരീതികളും പെരുമാറ്റവും നിരീക്ഷിച്ചുവരുകയാണ്. ചിലആനകൾ നല്ലഭക്ഷണത്തിനായി സോളാർ ഫെൻസിങ് അവഗണിച്ചും കൃഷിഇടങ്ങളിൽ എത്താറുണ്ട്. ടി.ടി.വൺ എന്ന മുട്ടികൊമ്പനും അത്തരത്തിലുള്ള റിസ്‌ക് ടേക്കിങ് ഫ്രീക്കന്റ് ക്രോപ്പ് റൈഡർ എന്ന ഗണത്തിലേക്ക് എത്തിയതായും വനംവകുപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു.