കാട്ടിക്കുളം ബോഗൂരില്‍ അനധികൃതമായി വയല്‍ നികത്തുന്നു എന്ന് പരാതി. കുളം നിര്‍മിക്കാന്‍ കുഴിച്ചെടുത്ത മണ്ണ് ഉപയോഗിച്ച് നാലേക്കറോളം സ്ഥലം മണ്ണിട്ട് നികത്തിയെന്നാണ് പരാതി ഉയരുന്നത്. കൃഷി ഓഫീസര്‍ തടഞ്ഞിട്ടും കുളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്നും ആരോപണം.
കണ്ണൂര്‍ സ്വദേശിയായ വ്യക്തിയുടെ വയലിന്‍ അനധികൃത നിര്‍മാണം നടക്കുന്നു എന്നാണ് പരാതി. എട്ട് ഏക്കര്‍ സ്ഥലത്തെ നാലേക്കറോളം മണ്ണിട്ട് നികത്തി. സ്ഥലത്ത് കുളം നിര്‍മിക്കുന്ന കൃഷി ഓഫീസര്‍ തടയുകയും സബ്ബ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇവിടെ നിര്‍ദ്ദേശം ലംഘിച്ച് കുളത്തിന്റെ നിര്‍മാണം 90 ശതമാനത്തോളം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പത്ത് അടിയോളം താഴ്ത്തിയാണ് കുളം നിര്‍മ്മിക്കുന്നത്. കുളം നിര്‍മിക്കാന്‍ കുഴിച്ചെടുത്ത മണ്ണ് ഉപയോഗിച്ച് നാല് ഏക്കറോളം സ്ഥലം നികത്തി എന്നാണ് പരാതി ഉയരുന്നത്.
തണ്ണീര്‍ തടത്തില്‍ നിര്‍മാണ പ്രവൃത്തി നടന്നിട്ടു വില്ലേജ് ഓഫീസ് അറിഞ്ഞില്ലെന്ന അധികൃതരുടെ വിശദീകരണത്തിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.
Comments (0)
No comments yet. Be the first to comment!