ബാണാസുര സാഗര്‍ ഡാം റിസര്‍വോയറില്‍ കാണാതായ 80 വയസ്സുള്ള വയോധികന്റെ മൃതദേഹം കണ്ടെത്തി. തരിയോട് സ്വദേശിയായ മാങ്ങോട്ടില്‍ വീട്ടില്‍ അണ്ണന്‍ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് കല്പറ്റ നിലയത്തില്‍ നിന്ന് എത്തിയ സ്റ്റേഷന്‍ ഓഫീസര്‍ അര്‍ജുന്‍ കെ കൃഷ്ണന്‍ ന്റെ നേതൃത്വത്തില്‍ സ്‌കൂബാ ടീം അംഗങ്ങളായ ബേസില്‍ ജോസ്,ജിനീഷ് എന്നിവര്‍ ചേര്‍ന്ന് റിസര്‍വോയറിലെ ഏകദേശം 16 അടി താഴ്ചയുള്ള ഭാഗത്ത് സ്‌കൂബാ ഡൈവിങ് നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
Comments (0)
No comments yet. Be the first to comment!