നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു.
2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം
ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച് നോഡൽ ഓഫീസർമാതടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ നിർദ്ദേശം നൽകി. . അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എ ജയശ്രീയെ എം സി സി നോഡല്‍ ഓഫീസറായി നിയമിച്ചു. സമാധാനപരമായ തിരഞ്ഞെടുപ്പിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
മാതൃകാ പെരുമാറ്റച്ചട്ട (എംസിസി) സ്‌ക്വാഡ്
തെരഞ്ഞെടുപ്പ് സമയത്ത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൗരന്മാരെ പ്രാപ്തരാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷന്‍ സി-വിജില്‍ ആപ്പ് കൈകാര്യം ചെയ്യുകയാണ് എംസിസി സ്‌ക്വാഡിന്റെ ഉത്തരവാദിത്വം.
കലക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ വി.കെ ഷാജി എംസിസി സ്‌ക്വാഡ് ചാര്‍ജ് ഓഫീസറായി പ്രവര്‍ത്തിക്കും. കൂടാതെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും പ്രത്യേക ഓഫീസര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. മാനന്തവാടി: കെ.കെ രാജേഷ് (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി), സുല്‍ത്താന്‍ ബത്തേരി: എ.എം ബിജേഷ് (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി), കല്‍പ്പറ്റ: എം.ആര്‍ ഹേമലത (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി).
എംസിസി സ്‌ക്വാഡിന്റെ ദിവസേനയുള്ള റിപ്പോര്‍ട്ട് വൈകുന്നേരം അഞ്ചിനകം എംസിസി നോഡല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കും.
മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് സമിതി
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളിലൂടെയുള്ള പ്രചരണം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) രൂപീകരിച്ചത്. ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അധ്യക്ഷയായ സമിതിയില്‍ എഡിഎം എ ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് കെ എസ് മുസ്തഫ, പ്രസ് ക്ലബ് സെക്രട്ടറി ജോമോന്‍ ജോസഫ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക, പെയ്ഡ് ന്യൂസ് കണ്ടെത്തുക, സമൂഹമാധ്യമങ്ങളിലെ പ്രചരണം നിരീക്ഷിക്കുക, വ്യാജവാര്‍ത്തകള്‍ തടയുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകള്‍.
മീഡിയ സെന്റര്‍
എംസിസി നിയമലംഘനങ്ങളോ പണമടച്ചുള്ള വാര്‍ത്തകളോ വിലയിരുത്തുന്നതിനായി എല്ലാ അച്ചടി/ഇലക്ട്രോണിക ്മാധ്യമങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് എംസിഎംസിയുടെ കീഴില്‍ മീഡിയ സെന്റര്‍ രൂപീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരിക്കും മീഡിയ സെല്ലിന് നേതൃത്വം നല്‍കുന്നത്. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ എംസിസി നോഡല്‍ ഓഫീസര്‍, ചെലവ് നിരീക്ഷണത്തിനും അക്കൗണ്ടിംഗ് ടീമിനുമുള്ള നോഡല്‍ ഓഫീസര്‍ എന്നിവരെ നിര്‍ദ്ദിഷ്ട പ്രൊഫോര്‍മയില്‍ അറിയിക്കണം. ചെലവ് നിരീക്ഷണം/പെയ്ഡ് ന്യൂസ്/എംസിസി എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ മാധ്യമങ്ങള്‍ക്ക് സമയബന്ധിതമായി വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും മീഡിയ സെന്റര്‍ ഉറപ്പാക്കും.
പരാതി നിരീക്ഷണ കണ്‍ട്രോള്‍ റൂമും ജില്ലാ നിയന്ത്രണ കേന്ദ്രവും
തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ കണ്‍ട്രോള്‍ റൂമും ജില്ലാ കണ്‍ട്രോള്‍ സെന്ററും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ചെലവ് നിരീക്ഷണത്തിനും എംസിസി, ക്രമസമാധാനം ഉള്‍പ്പെടെയുള്ള മറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി രൂപീകരിച്ച എല്ലാ ഏജന്‍സികളുടെയും കമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംവിധാനമായിരിക്കും ഇത്. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന എല്ലാ പരാതികളും കൈകാര്യം ചെയ്യുക, സി-വിജില്‍ ആപ്പ് വഴി ലഭിക്കുന്ന എല്ലാ പരാതികളും നിരീക്ഷിക്കുക, പരാതിയോ വിവരമോ കാലതാമസമില്ലാതെ അതത് യൂണിറ്റിലേക്ക് കൈമാറുക എന്നിവയാണ് പ്രധാന ചുമതലകള്‍. എഡിഎം എ.ജയശ്രീ നോഡല്‍ ഓഫീസറും ഹുസൂര്‍ ശെരിസ്തദാര്‍ വി.കെ ഷാജി അസി. നോഡല്‍ ഓഫീസറായും പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂം നമ്പര്‍ -04936-204220.
അക്കൗണ്ടിംഗ് ടീം
സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കാന്‍ ഫിനാന്‍സ് ഓഫീസര്‍ ആര്‍ സാബുവിന്റെ നേതൃത്വത്തില്‍ അക്കൗണ്ടിംഗ് ടീമിനെ നിയോഗിച്ചു. ഓരോ സ്ഥാനാര്‍ത്ഥിയുടേയും ഷാഡോ ചെലവ് രജിസ്റ്ററും തെളിവുകളുടെ ഫോള്‍ഡറും പരിപാലിക്കുന്നതില്‍ അസിസ്റ്റന്റ് ചെലവ് നിരീക്ഷകന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ അക്കൗണ്ടിംഗ് ടീം പ്രവര്‍ത്തിക്കും.
വീഡിയോ സര്‍വൈലന്‍സ് ആന്‍ഡ് വ്യൂവിംഗ് ടീമുകള്‍
തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ വീഡിയോയില്‍ പകര്‍ത്തി പരിശോധിക്കുന്നതിനായി ഓരോ മണ്ഡലത്തിലും വീഡിയോ സര്‍വൈലന്‍സ് ആന്‍ഡ് വ്യൂവിംഗ് ടീമുകള്‍ പ്രവര്‍ത്തിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും (ക്രമസമാധാനം, ചെലവ്, എംസിസി) വീഡിയോ സര്‍വൈലന്‍സ് ടീമുകള്‍ രേഖപ്പെടുത്തണം. വീഡിയോ സര്‍വൈലന്‍സ് ടീമുകളുടെ പ്രവര്‍ത്തനങ്ങള്‍ അതത് എല്‍എസിയുടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ (ഇലക്ഷന്‍) ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും.
വീഡിയോ സര്‍വൈലന്‍സ് ടീമുകള്‍ പകര്‍ത്തിയ എല്ലാ വീഡിയോകളും വീഡിയോ വ്യൂവിംഗ് ടീമുകള്‍ കാണണം. വീഡിയോ വ്യൂവിംഗ് ടീമുകള്‍ അതത് എഇആര്‍ഒയുടെ ഓഫീസിലായിരിക്കും പ്രവര്‍ത്തിക്കുക.
ഫ്‌ലൈയിംഗ് സ്‌ക്വാഡുകള്‍
പണം, മദ്യം അല്ലെങ്കില്‍ മറ്റ് പാരിതോഷികങ്ങള്‍ വിതരണം ചെയ്യുന്നത് തടയാന്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ ഓരോ മണ്ഡലത്തിലും അഞ്ച് വീതം ഫ്‌ലൈയിംഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. പരാതി ലഭിച്ചാല്‍ സ്‌ക്വാഡ് ആവശ്യമായ തെളിവുകള്‍ ശേഖരിക്കുകയും കൈക്കൂലി വാങ്ങിയ വസ്തുക്കള്‍ പിടിച്ചെടുക്കുകയും തെളിവുകള്‍ ശേഖരിക്കുകയും സാക്ഷികളുടെയും വ്യക്തികളുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്യും. മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ജില്ലാ പോലീസ് മേധാവി ഓരോ ഫ്‌ലൈയിംഗ് സ്‌ക്വാഡിലും ഒരു പോലീസ് ഓഫീസറെയുംമൂന്ന് മുതല്‍ നാല് വരെ സായുധ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും.
സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം
ഫ്‌ലൈയിംഗ് സ്‌ക്വാഡുകള്‍ക്ക് കീഴില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍ ഉണ്ടായിരിക്കും. ജില്ലയിലെ പ്രധാന ചെക്ക് പോസ്റ്റുകളിലും അതിര്‍ത്തി റോഡുകളിലും പരിശോധന കര്‍ശനമാക്കും. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സേവനവും ഉണ്ടായിരിക്കും. ചെക്ക് പോസ്റ്റുകളിലും അന്തര്‍സംസ്ഥാന റോഡുകളിലും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം ജാഗ്രത പാലിക്കും. വലിയ അളവില്‍ പണം, നിയമവിരുദ്ധ മദ്യം, കൈക്കൂലി നല്‍കുന്ന മറ്റ് വസ്തുക്കള്‍, സംശയാസ്പദമായ വസ്തുക്കള്‍ അല്ലെങ്കില്‍ ആയുധങ്ങള്‍ മുതലായവയുടെ അനധികൃത കടത്ത് നിരീക്ഷിക്കണം. പരിശോധനാ പ്രക്രിയ മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തും. എക്‌സൈസ്/ഫോറസ്റ്റ്/പോലീസ്/മോട്ടോര്‍ വെഹിക്കിള്‍/സെയില്‍സ് ടാക്‌സ് ചെക്ക് പോസ്റ്റുകളിലെ നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാകും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമിന്റെ പ്രവര്‍ത്തനം.
Comments (0)
No comments yet. Be the first to comment!