വയനാട് തുരങ്കപാതക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച വയനാട് പ്രകൃതി സംരക്ഷണ സമിതി നേതാവ് ബാദുഷയുടെ വീട്ടിലേക്ക് വയനാട് കൂട്ടായ്മ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. വയനാടിന്റെ വികസനത്തിന് തുരങ്കം വെച്ചാൽ വരും തലമുറ കല്ലെറിയുമെന്നും മുന്നറിയിപ്പ്.ഇന്ന് വൈകിട്ട് നാലരയോടെയാണ് വയനാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ നടത്തിയത്. മൂലങ്കാവ് ടൗണിൽ പ്രകടനം നടത്തിയ കൂട്ടായ്മ നായ്ക്കട്ടി ടൗണിലെത്തി പ്രകടനമായാണ് ബാദുഷയുടെ വീട്ടിലേക്ക് നീങ്ങിയത്. മുദ്രാവാക്യം വിളികളുമായി എത്തിയ വയനാട് കൂട്ടായ്മ പ്രവർത്തകരെ ബാദുഷയുടെ വീടിന് അമ്പത് മീറ്റർ അകലെ വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നന്ന പ്രതിഷേധ കൂട്ടായ്മ സുരേഷ് ഉദ്ഘാടനം ചെയ്തു. വയനാട്ടിൽ എന്തൊരു വികസനം വന്നാലും കപട പരിസ്ഥിതി വാദികൾ അതിന് തുരങ്കം വെക്കുകയാണെന്നും ഇനിയും ഇത്തരത്തിൽ മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ വരും തലമുറ നിങ്ങളെ കല്ലെറിയുമെന്നും കൂട്ടായ്മ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.ഷമീൽ അധ്യക്ഷനായി. മുനീർ മേപ്പാടി, ഹൈദരലി, സദാനന്ദൻ, റഷീദ് സംസാരിച്ചു.
Comments (0)
No comments yet. Be the first to comment!