ആറ് വർഷം മുൻപ് നിർമാണം ആരംഭിച്ച ബീനാച്ചി പനമരം റോഡിനെ ചൊല്ലിയുള്ള വിവാദങ്ങക്ക് അറുതിയാവുന്നില്ല. പുഞ്ചവയൽ മുതൽ മാത്തൂർ വരെയുള്ള ഭാഗത്ത് ഗതാഗതം അനിശ്ചിത കാലത്തേക്ക് നിരോധിച്ചതിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി

ഗതാഗത നിയന്ത്രണം പെരുന്നാൾ ആഘോഷം , പരീക്ഷകൾ , അവധിക്കാലം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നാണ് മുസ്ലിം ലീഗ് പരാതി ഉന്നയിക്കുന്നത്.   അവധിക്കാലത്ത് സഞ്ചാരികൾ എത്തുന്നതിനെയും നടപടി പ്രതികൂലമായി ബാധിക്കുമെന്നാണ് മുസ്ലിം ലീഗ് നേതാക്കൾ പറയുന്നത്. വർഷങ്ങൾക്ക് മുൻപ് തീർക്കേണ്ട റോഡുപണി വൈകിപ്പിച്ചത് ജനം തിരിച്ചറിയണമെന്നും നേതാക്കൾ പറഞ്ഞു.

മാത്തൂർ കയറ്റത്തിൽ റോഡരിക് വീതി കൂട്ടുന്നതിൻ്റെയും കയറ്റം കുറക്കുന്നതിൻ്റെയും പ്രവൃത്തികളാണ് നടക്കുന്നത്. ഇതിനിടെ മഴ പെയ്തതോടെ ആകെ ചെളിയായി മാറി. ഇതോടെ അപകട സാധ്യത വർധിച്ചു. ഇതിനെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്. റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗത പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മുസ്ലിം ലീഗ് നേതാക്കൾ വ്യക്തമാക്കി