പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയിലേറെക്കാലമായി വാണിജ്യ പാചക വാതക സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുകയാണ്. ഒറ്റ ലോഡ് പോലും എത്താതിനാൽ നിലവിലുള്ള സ്റ്റോക്ക് തീർന്നതോടെ ഏജൻസികൾ കൊമേഴ്സ്യൽ സിലിണ്ടർ മാത്രമായി വിതരണം ചുരുക്കി . വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഡൊമസ്റ്റിക് സിലിണ്ടറുകൾ മാത്രമാണ് ഇപ്പോൾ ഏജൻസികൾ വിതരണം ചെയ്യുന്നത്. ഇലക്ട്രിക് അടുപ്പുകൾ, ഇൻഡക്ഷൻ കുക്കറുകൾ, കെറ്റിലുകൾ എന്നിവക്കും ഡിമാൻഡ് വർദ്ധിച്ചതോടെ ആളുകൾ വിറകടുപ്പിലേക്ക് മാറി തുടങ്ങി. വിറക്, ,ചിരട്ട എന്നിവക്ക് വില വർദ്ധിച്ചു. ഭക്ഷ്യോൽപ്പന്ന നിർമ്മാണ യൂണിറ്റുകളെയും ഹോട്ടലുകളെയുമാണ് പ്രതിസന്ധി സാരമായി ബാധിച്ചത്. കൊമേഴ്സ്യൽ ആവശ്യത്തിനായി ഡൊമസ്റ്റിക് സിലിണ്ടറുകൾ ഉപയോഗിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
Comments (0)
No comments yet. Be the first to comment!