പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും, നിര്‍ബന്ധിച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ നല്‍കി പണം കവരുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. മാനന്തവാടി പാലാക്കുളി പോത്തനാട്ടില്‍ എ വി അജിത്ത് എന്ന ഡിങ്കനെയാണ് തമിഴ് നാട്ടിലെ തിരുപ്പൂര്‍ ബോയ പാളയത്ത് നിന്ന് മാനന്തവാടി എസ് ഐ എം സി പവനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. നേരത്തേ ഈ കേസില്‍ മാനന്തവാടി കൊണിയന്‍മുക്ക് ചിറക്കല്‍ വീട്ടില്‍  അജിത്ത് കുമാര്‍ , കണിയാരം ഇടവലത്ത് ശ്രീവിലാസം വീട്ടില്‍ വിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്ത റിമാന്റ് ചെയ്തിരുന്നു.