അപകടത്തിൽ പരിക്കേറ്റ ഗുരതരാവസ്ഥയിൽ കഴിയുന്ന സഹപ്രവർത്തകന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കാനായി കാരുണ്യയാത്ര നടത്തി സ്വകാര്യബസ്സുകൾ.  സുത്താൻബത്തേരി സി.സിക്ക് സമീപം ബസ്സിൽ നിന്ന് തെറിച്ച് വീണ് പരുക്കേറ്റ് അബിന്റെ ചികിത്സാർത്ഥം
സുൽത്താൻബത്തേരി മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന ഒമ്പത് ബസ്സുകളാണ് കാരുണ്യയാത്ര നടത്തുന്നത്. വെള്ളിയാഴ്ചവൈകിട്ടാണ് സുൽത്താൻബത്തേരി മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ്സിലെ ജീവനക്കരനായ സി.സിക്ക്  സമീപംവെച്ച്  അപകടത്തിൽപെട്ടത്. ബസ്സിൽനിന്ന് തെറിച്ചുവീണ അബിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇയാൾ നിലവിൽ മേപ്പാടി സ്വകാര്യമെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇയാളുടെ തുടർചികിത്സയക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മാനന്തവാടി ബത്തേരി റൂട്ടിലോടുന്ന ഒമ്പത് ബസ്സുകൾ ഇന്ന കാരുണ്യ യാത്രനടത്തയിത്. യാത്രയുടെ ഉദ്ഘാടനം സുൽത്താൻബത്തേരി ട്രാഫിക് എസ്.ഐ സജു നിർവ്വഹിച്ചു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ, ജീവനക്കാർ, തുടങ്ങിയവർ സംബന്ധിച്ചു. കഴിഞ്ഞദിവസം മാന്തവാടി മേഖലയിലും സ്വാകര്യബസ്സുകൾ കാരുണ്യയാത്രനടത്തിയിരുന്നു.