ഫാര്‍മസിസ്റ്റ് അഭിമുഖം
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് (ഹോമിയോ) (ഫസ്റ്റ് എന്‍.സി.എ- എസ്.ഐ.യു.സി നടാര്‍) (കാറ്റഗറി നമ്പര്‍ 355/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി 18 ന് രാവിലെ 10.45 ന് കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമോ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ അസല്‍, യോഗ്യത സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936 202539.
എം.എല്‍.എ ഫണ്ട് അനുവദിച്ചു
മന്ത്രി ഒ.ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ പേരേറ്റക്കുന്ന് കുടുംബശ്രീ പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
ജല വിതരണം മുടങ്ങും
ജല അതോറിറ്റിയുടെ കീഴിലുള്ള പടിഞ്ഞാറത്തറ ജല ശുദ്ധീകരണ ശാലയില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ പടിഞ്ഞാറത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളില്‍ ഇന്നും നാളെയും (ഫെബ്രുവരി 17, 18) ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
ദര്‍ഘാസ് ക്ഷണിച്ചു
മാനന്തവാടി ശിശു വികസന പദ്ധതിയിലെ 131 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് താത്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 26 ന് ഉച്ചയ്ക്ക് ഒന്നിനകം മാനന്തവാടി ശിശുവികസന പദ്ധതി ഓഫീസ്, തലശ്ശേരി റോഡ്, മാനന്തവാടി-670645 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-04936 261300.
ക്വട്ടേഷന്‍ ക്ഷണിച്ചു
വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എക്‌സ്- റേ യൂണിറ്റിലേക്ക് കെയര്‍ സ്ട്രീം ഡ്രൈവ്യൂ ലേസര്‍ ഫിലിം വിതരണം ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 23 ന് രാവിലെ 11 നകം നല്‍കണം. ഫോണ്‍- 04936 256229.
ടെന്‍ഡര്‍ ക്ഷണിച്ചു
കല്‍പ്പറ്റ ഐ.സി.ഡി.എസ് പരിധിയിലെ 130 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 19 ന് ഉച്ചയ്ക്ക് 12 നകം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ഐ.സി.ഡി.എസ് ഓഫീസില്‍ നല്‍കണം. ഫോണ്‍- 04936 207014
പനമരം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 103 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് ഒന്നിനകം പനമരം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 04936 240062, 04936 294162.
പനമരം ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ 74 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍, അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് രണ്ടിനകം പനമരം ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസില്‍ നല്‍കണം. ഫോണ്‍- 04935 220282, 9446253635.
പുനര്‍ ലേലം
ബാണാസുര ജലസേചന പദ്ധതിയ്ക്ക് കീഴില്‍ പ്രവൃത്തി നടക്കുന്ന വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ഫെബ്രുവരി 18 ന് രാവിലെ 11 ന് പടിഞ്ഞാറത്തറ ജലസേചന ഓഫീസ് പരിസരത്ത് പുനര്‍ ലേലം ചെയ്യും. ഫോണ്‍ -04936 292205.
Comments (0)
No comments yet. Be the first to comment!