അമ്പലവയലില്‍ വീണ്ടും സ്‌കൂട്ടര്‍ മോഷണശ്രമം. മോഷ്ടിച്ച സ്‌കൂട്ടര്‍ വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍. അമ്പലവയല്‍ മഞ്ഞപ്പാറ മദ്ധളമൂല ബാബുരാജിന്റെ യമഹ സ്‌കൂട്ടര്‍ ആണ് തിങ്കളാഴ്ച പുലര്‍ച്ചെ മോഷണം പോയത്. രാവിലെ സ്‌കൂട്ടര്‍ മോഷണം പോയത് ശ്രദ്ധയില്‍ പെട്ട ബാബുരാജ് ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ സ്‌കൂട്ടര്‍ രണ്ട് കലോമീറ്റര്‍ മാറി മരത്താട്ട് നിന്നും കണ്ടെത്തുയായിരുന്നു. സ്‌കൂട്ടറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 
സംഭവത്തില്‍ അമ്പലവയല്‍ പോലീസ് സിസിടിവി കള്‍ കേന്ദ്രികരിച്ച്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.