കേളമംഗലം നായ്ക്ക ഉന്നതിയിലെ മാളുവിന്റെ മൂന്നര വയസുള്ള പശുവിനെയാണ് കഴിഞ്ഞ രാത്രി കടുവ ആക്രമിച്ച്ഭക്ഷിച്ചത്. രാവിലെ തൊഴുത്തില്‍ പശുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് പശുവിന്റെ ജഡം വന പ്രദേശത്ത് ഉന്നതികാര്‍ കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി മാളുവിന് മതിയായ നഷ്ട്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചു. പശുവിന്റെ ജഡത്തിന് സമീപം കടുവ സാന്നിധ്യം നിലനില്ക്കുന്നതിനാല്‍ ആളുകള്‍ വനത്തിലേക്ക് പ്രവേശിക്കരുതെന്ന് ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.