ശക്തമായ മഴയില്‍ മതില്‍ തകര്‍ന്നു
ശക്തമായ മഴയില്‍ കൈതക്കല്‍ കാപ്പി ഡിപ്പോയിക്ക് സമീപം മതില്‍ ഇടിഞ്ഞ് വീടുകള്‍ക്ക് ഭീഷണിയായി. ഏകദേശം 35 മീറ്റെര്‍ നീളമുള്ള മതിലാണ് ഇന്നലെ പുലര്‍ച്ചയോടെ ഇടഞ്ഞത്. ഇടിഞ്ഞ് മതില്‍ തൊട്ടടുത്ത വീടിന്റെ പുറക് വശത്ത് എത്തിയത് മറ്റുള്ള വീടുകള്‍ക്കും ഭീഷണിയായി തീര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം മുമ്പാണ് മതില്‍ നിര്‍മ്മിച്ചത്. വീട്ടില്‍ നിര്‍ത്തിയിട്ട കാറിനും കേട് പാട് സംഭവിച്ചിട്ടുണ്ട്.
ബണ്ണാത്തികണ്ടി നജ്മത്തിന്റെയും കഞ്ഞായി ഹഖിമിന്റെയും മതിലുകളാണ് തകര്‍ന്നത്.ജില്ലയില്‍ മഴ കനക്കുകയാണ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ധേശം നല്‍കി . കൈതക്കല്‍ കാപ്പി ഡിപ്പോയ്ക്ക് സമീപം വീടിന്റെ മതില്‍ തകര്‍ന്ന് വീണു
മഴ കനത്തതോടെ ജില്ലയില്‍ മലയോര ഗ്രാമങ്ങള്‍ മണ്ണിടിച്ചിലിന്റെയും ഉരുള്‍ പൊട്ടലിന്റെയും ഭീതിയില്‍ എസ്റ്റേറ്റ് കളും, ജനവാസ മേഖലയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. 2018 ലും 2019 ലും ഉരുള്‍ പൊട്ടലുണ്ടായ പൊഴുതന പഞ്ചായത്തിലെ കുറിച്യാര്‍ മല എസ്റ്റേറ്റില്‍ ഇന്നലെ ശക്തമായ മണ്ണിടിച്ചിലും ചെറിയ രൂപത്തിലുള്ള ഉരുള്‍ പൊട്ടലുമുണ്ടായിരുന്നു.