രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ്സിലെ യാത്രക്കാരായ കോഴിക്കോട് മലപ്പുറം സ്വദേകളാണ് പിടിയിലായത്. ഇവരിൽ നിന്ന് 41. 5 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. പിടിയിലായവരിൽ ഒരാൾ നേരത്തെ മെത്ത ഫിറ്റമിൻ കടത്തുമായി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആൾ.സംസ്ഥാന അതിർത്തി മുത്തങ്ങ പൊൻകുഴിയിൽ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിലിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് എം ഡി എം എ യുമായി യുവാക്കൾ പിടിയിലായത്. കോഴിക്കോട് ഫറൂഖ് സ്വദേശി ചെമ്പ്രയിൽ വീട്ടിൽ മുഹമ്മദ് ആഷിഖ്(29) മലപ്പുറം വണ്ടൂർ സ്വദേശി വാണിയമ്പലം പള്ളത്ത് വീട്ടിൽ അഭിൻ സൂര്യ (19) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 41. 5 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. ചെന്നെയിൽ നിന്നും കോഴിക്കോട്ടേക്ക് സ്വകാര്യ ബസ്സിൽ വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ ഒക്ടോബറിൽ
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹനപരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന 53.900 ഗ്രാം മെത്തി ഫിറ്റമിനുമായി പിടിയിലായ വ്യക്തിയാണ് എം ഡി എം എയുമായി എക്സൈസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ആഷിഖ്. ഇയാൾ ജാമ്യത്തിലിറങ്ങി എം ഡി എം എ കടത്തുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. 20 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണിത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ.ജെ , അസി. എക്സൈസ് ഇൻസ്പെക്ടർ കെ എം സൈമൺ, പ്രിവൻ്റീവ് ഓഫീസർ കെ വി പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ വി രതീഷ്, അമൽ തോമസ്, വി ബി നിഷാദ്, വീരാൻ കോയ എന്നിവർ പങ്കെടുത്തു. പ്രതികളെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻ് ചെയ്തു.
Comments (0)
No comments yet. Be the first to comment!