തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥി വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. അതേസമയം കേസിൽ രണ്ടുപേർ റിമാൻഡിലാണ്. മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2024 - 25 കാലയളവിലാണ് പതിനാറുകാരി ലൈംഗികാധിക്രമത്തിനെതിയായത്. ഈ മാസം 10 ആം തീയതി സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്.  സ്കൂൾ അധികൃതർ പോലീസിനെ അറിയിച്ചതിന് പിന്നാലെ പതിനൊന്നാം തീയതി  അയൽവാസിയെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. ഇവർ റിമാൻഡിൽ ആണ്.  തിങ്കളാഴ്ചയാണ് വീടിനുള്ളിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  
പ്രാഥമിക അന്വേഷണത്തിൽ നടന്നത് ലൈംഗികമാണെന്നാണ്  വിവരം. മേപ്പാടി സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. കുട്ടി ബന്ധുക്കളുടെ കൂടെ ആയതിനാലാണ് മാറ്റി താമസിപ്പിക്കാതിരുന്നതെന്നും, പോലീസിന്റെ ഭാഗത്തുനിന്നും കേസിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.