വയനാട് ആസ്ഥാനമാക്കി സര്‍വ്വകലാശാല ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യവുമായി വയനാട് സര്‍വ്വകലാശാല കര്‍മ്മസമിതി രൂപീകരിച്ചു. ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിക്കടക്കം നിവേദനങ്ങള്‍ സമര്‍പ്പിക്കാനാണ് കര്‍മ്മസമിതിയുടെ തീരുമാനം.
പരമ്പരാഗതമായ പാഠ്യവിഷയങ്ങള്‍ക്ക് പുറമെ ഏറ്റവും അത്യാധുനികമായ പാഠ്യവിഷയങ്ങള്‍ കൂടി കോര്‍ത്തിണക്കിക്കൊണ്ടുള്ള ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരമുള്ള അക്കാദമിക് കോഴ്‌സുകളാണ് ഈ സര്‍വ്വകലാശാലയില്‍ പ്രതീക്ഷിക്കുന്നത്. വയനാട് ഉള്‍പ്പെടെയുള്ള പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യവും കാര്‍ഷിക സംസ്‌കൃതിയും വനസമ്പത്തും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണത്തിലൂന്നിയുള്ള വികസന കാഴ്ചപ്പാടിലുള്ള കോഴ്‌സുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കുക.
കല്‍പ്പറ്റയില്‍ ചേര്‍ന്ന കര്‍മ്മസമിതി രൂപീകരണ യോഗം മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാണ്‍സലറും, വയനാട് പശ്ചിമഘട്ട സര്‍വ്വകലാശാല കര്‍മ്മസമിതിയുടെ ചീഫ് അക്കാഡമിക് കണ്‍സള്‍ട്ടന്റുമായ പ്രൊഫ. കെ.കെ.എന്‍. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കര്‍മ്മസമിതി ചെയര്‍മാനും വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റുമായ ജോണി പാറ്റാനി അധ്യക്ഷനായി. കര്‍മ്മസമിതി കണ്‍വീനറും വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറിയുമായ ഫാ. വര്‍ഗ്ഗീസ് മറ്റമന മുഖ്യപ്രഭാഷണം നടത്തി. കെ.ഐ.വര്‍ഗ്ഗീസ്, ഒ.എ.വീരേന്ദ്രകുമാര്‍, സി.ഡി.സുനീഷ്, ഡോ. സെബാസ്റ്റ്യന്‍, സി.വി.ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
No comments yet. Be the first to comment!