സ്മാര്‍ട്ട് കാര്‍ഡ് അദാലത്ത് : വിവരശേഖരണം 21 ന്

മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കാത്തവര്‍, അപ്പീല്‍ അപേക്ഷകരായ 48 ഗുണഭോക്താക്കള്‍ക്ക് സാമാര്‍ട്ട് കാര്‍ഡ് നല്‍കാന്‍ വിവര ശേഖരണവും കറക്ഷന്‍ ഫോറം വിതരണവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 ന് കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടക്കുന്ന അദാലത്തില്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി, നിലവിലെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ പ്രസ്തുത കുടുംബവുമായി ബന്ധം സ്ഥാപിക്കുന്ന രേഖകള്‍, വൈകല്യ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, മാരക അസുഖങ്ങളുള്ളവര്‍ ബന്ധപ്പെട്ട രേഖ, കുടുംബാംഗങ്ങളുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കുടുംബത്തിലെ ഒരു വ്യക്തി മുഴുവന്‍ കുടുംബാംഗങ്ങളുടെയും വിവരങ്ങളുമായി അദാലത്തില്‍ പങ്കെടുക്കണം. ഫോണ്‍ - 04936 202251.

വെറ്ററിനറി ഡോക്ടര്‍ നിയമനം

ജില്ലാ മൃഗസംരക്ഷണ വകുപ്പ് മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, അംഗീകൃത തിരിച്ചറിയല്‍ രേഖയുമായി ഫെബ്രുവരി 24 ന് രാവിലെ 11 ന് കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍-04936 202292.

കറവപശു വളര്‍ത്തലില്‍ പരിശീലനം

സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കറവപശു വളര്‍ത്തല്‍, ഇറച്ചിക്കോഴി, പന്നി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. ഫെബ്രുവരി 23, 24 തിയതികളില്‍ കറവപശു വളര്‍ത്തലിലും ഫെബ്രുവരി 26, 27 തിയതികളില്‍ ഇറച്ചിക്കോഴി, പന്നി വളര്‍ത്തലിലും  രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പരിശീലനം സംഘടിപ്പിക്കും. കറവപശു വളര്‍ത്തല്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി 21 നകവും ഇറച്ചിക്കോഴി, പന്നി വളര്‍ത്തല്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി 24 നകവും 04936 297084  നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

അറബിക് അധ്യാപക നിയമനം

കോട്ടനാട് ഗവ യു.പി സ്‌കൂളില്‍ അറബിക് വിഭാഗത്തിലേക്ക് താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍   സര്‍ട്ടിഫിക്കറ്റിന്റെ  അസല്‍, പകര്‍പ്പ് സഹിതം ഫെബ്രുവരി 20 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04935 281198.

ഡ്രൈവര്‍ പ്രായോഗിക പരീക്ഷ

ജില്ലയില്‍ വിവിധ വകുപ്പുകളിലേക്ക് ഡ്രൈവര്‍ ഗ്രേഡ്-2 (എല്‍ഡിവി)/ഡ്രൈവര്‍ കം ഓഫീസില്‍ അസിസ്റ്റന്റ്  (കാറ്റഗറി നമ്പര്‍ 621/2024 ,622/2024),  ഡ്രൈവര്‍ ഗ്രേഡ് 2 (എല്‍ഡിവി)/ഡ്രൈവര്‍ കം കം ഓഫീസില്‍ അസിസ്റ്റന്റ്  (എല്‍ഡിവി) (കാറ്റഗറി നമ്പര്‍ 62/24) തസ്തികയിലേക്ക് പ്രായോഗിക പരീക്ഷ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 23 മുതല്‍ 27 വരെ രാവിലെ 5.30 മുതല്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഹെലിപാഡ് ഗ്രൗണ്ടില്‍ നടക്കുന്ന പ്രായേഗിക പരീക്ഷയില്‍ അഡ്മിഷന്‍ ടിക്കറ്റ്, ഡ്രൈവിങ് ലൈസെന്‍സ് അസലുമായി ടെസ്റ്റ് കേന്ദ്രത്തില്‍ എത്തണം. ഫോണ്‍- 04936 202539.


വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ അപ്പപ്പാറ, കോട്ടിയൂര്‍, അക്കോല്ലികുന്ന്, പാര്‍സി, അരണപ്പാറ,വാകേരി, വെള്ളറ, നരിക്കല്‍, തോല്‍പ്പെട്ടി പ്രദേശങ്ങളില്‍നാളെ (ഫെബ്രുവരി 19) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലമുക്ക്, പള്ളിക്കല്‍, കമ്മോം, കാരക്കുനി, ബി.എഡ് സെന്റര്‍, കല്ലോടി, ചൊവ്വ, ഒരപ്പ് എള്ളുമന്ദം, ആറുവാള്‍, പുലിക്കാട്,തരുവണ, മഴവന്നൂര്‍, പാലിയാണ പ്രദേശങ്ങളില്‍ ഇന്ന് (ഫെബ്രുവരി 19) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച്  വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

 

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാങ്കാണി, വെള്ളരിവയല്‍, ചേരിയ്യംകൊല്ലി, ഉരളുകുന്ന്, ജി-ടഫ്, കുരിശിന്‍തൊട്ടി പ്രദേശങ്ങളില്‍ നാളെ  (ഫെബ്രുവരി 19) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.


മരം ലേലം

കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 12 ന് പടിഞ്ഞാറത്തറ സബ് ഡിവിഷന്‍ ഓഫീസ് പരിസരത്ത് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ -04936 273598.