കടുവകളുടെ രണ്ടാംഘട്ടകണക്കെടുപ്പ് ജീവനക്കാർ പരീശനം നൽകി വനവംകുപ്പ്. കണക്കെടുപ്പിനായി വനമേഖലകളിൽ സ്ഥാപിക്കുന്ന ക്യാമറകളിലെ സാങ്കേതി നടപടികളും സ്ഥാപിക്കുന്ന രീതിയിലുമാണ് പരിശീലനം നൽകിയത്. ജില്ലയിലെ 180 ജീവനക്കാരാണ് പരിശീലനത്തിൽ പങ്കെടുത്തത്. രാജ്യവാപകമായി നടക്കുന്ന കടവുകളുടെ കണക്കെടുപ്പിന് രണ്ടാംഘട്ടത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്കുള്ള പരിശീലനമാണ് സുൽത്താൻബത്തേരി ആർ.ആർ.ടി ഓഫീസിൽ നടന്നത്. നോർത്ത് സൗത്ത്, വന്യജീവിസങ്കേതം പരിധികളിൽ 66 ബ്ലോക്കുകളായി തിരിച്ചാണ് കടുവ കണക്കെടുപ്പ് നടത്തുക.  മുൻവർഷത്തെ കണക്കെടുപ്പിൽ എഴുനൂറോളം കാമറകളാണ് സ്ഥാപിച്ചിരുന്നത്. ഇത്തവണ അത് എണ്ണൂറാക്കി ഉയർത്തിയിട്ടുണ്ട്. ജില്ലയിലെ എല്ലാഭാഗങ്ങളിലെയും വനഭാഗങ്ങൾ ഉൾപ്പെടുത്തി കണക്കെടുപ്പ് കൃത്യമാക്കുന്നതിനായാണ് എണ്ണം ഉയർത്തിയിരിക്കുന്നത്. ഇത്തരത്തിൽ സ്ഥാപിക്കുന്ന കാമറകളിലെ സാങ്കേതിക നടപടികളും, സ്ഥാപിക്കുന്ന രീതിയുമടക്കമാണ് പരിശീലിപ്പിച്ചത്. ജില്ലയിലെ 180 -ാളം ജീവനക്കാർ പരിശീലന പരിപാടിയിൽ പങ്കെടുത്തത്. ഓരേ ലാന്റ്‌സ്േകപ്പിലെയും ചിത്രങ്ങളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനവിധേയമാക്കി ദേശീയ അതോറിറ്റിയാണ് കടുവകളുടെ എണ്ണം കണക്കാക്കുക. പുലി, കരടി, ചെന്നായ തുടങ്ങിയവയുടെ കണക്കുകളും ഇതിലൂടെ ശേഖരിക്കും. എട്ടുദിന പ്രോട്ടോക്കോൾ എന്നിറിയപ്പെടുന്ന കണക്കെടുപ്പിന്റെ ആദ്യഘട്ടം ഡിസംബറിലാണ് നടത്തിയത്.