ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ ഭൂസമരത്തിന്റെ ഇരുപത്തിമൂന്നാമത വാര്‍ഷികദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മുത്തങ്ങ തകരപ്പാടിയിലെ ജോഗി സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ ചടങ്ങും നടത്തി. പരിപാടിയില്‍ പങ്കെടുക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രവര്‍ത്തകരും എത്തിയിരുന്നു.
ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ഗോത്രജനത മുത്തങ്ങയില്‍ നടത്തിയ ഭൂസമരത്തിന്റെ ഇരുപത്തിമൂന്നാമത് വാര്‍ഷിക ദിനാചരണമാണ് സംഘടിപ്പിച്ചത്. സമരത്തിനിടെ പൊലിസ് വെടിവെപ്പില്‍ മരണപ്പെട്ട ജോഗിയുടെ സ്മരണാര്‍ത്ഥം തകരപ്പാടിയില്‍ സ്ഥാപിച്ച സ്തൂപത്തിനു മുന്നില്‍ പൂജയും പുഷ്പ്പാര്‍ച്ചനയും, നടത്തി. പരിപാടിയില്‍ പങ്കെടുക്കാനായി രാവിലെ തന്നെ മുത്തങ്ങ തകരപ്പാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം നൂറോളം ആളുകളാണ് എത്തിച്ചേര്‍ന്നത്. സമരം നടന്ന് ഇരുപത്തിമൂന്ന് വര്‍ഷം പിന്നിടുമ്പോഴും സമരത്തിന് മുന്‍നിരയില്‍ നിന്നവര്‍ക്ക്പോലും ഭൂമി ലഭിച്ചിട്ടില്ലെന്നും പതിനായിരം ഏക്കര്‍ വനഭൂമി ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും വയനാട്ടില്‍ കണ്ടെത്തിയ നിക്ഷിപ്ത ഭൂമി സര്‍ക്കാര്‍ മറ്റ് പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗപെടുത്തുകയാണെന്നും ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍ പറഞ്ഞു.
പൂജാദി കര്‍മ്മങ്ങള്‍ക്ക് ചന്ദ്രന്‍ കാര്യംപാതി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പരിപാടിക്ക് നേതാക്കളായ സി കെ ജാനുവും പങ്കെടുത്തു. തുടര്‍ന്ന് ജോഗി അനുസ്മരണവും ആദിവാസി ഗോത്രമഹാസഭ പുനസംഘടന സമ്മേളനത്തിനുള്ള സംഘാടക സമിതി രൂപീകരണവും നടന്നു.
Comments (0)
No comments yet. Be the first to comment!