2021ൽ വയനാട് പാക്കേജ് പ്രഖ്യാപന വേളയിലാണ് മുഖ്യമന്ത്രി എസ്റ്റേറ്റ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ച് കേരള മദ്ധ്യപ്രദേശ് ചീഫ് സെക്രട്ടറിമാർ വിഷയത്തിൽ ചർച്ച നടത്തി ഉടൻ ഭൂമി ഏറ്റെടുക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ അഞ്ച് വർഷമായിട്ടും നടപടികളൊന്നും മുന്നോട്ട് പോയിട്ടില്ല. 2021ൽ വയനാട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മധ്യപ്രദേശ് സർക്കാറിന്റെ അധീനതയിലുള്ള ബീനാച്ചി എസ്റ്റേറ്റ് ഏറ്റെടുക്കുന്ന നടപടികൾ ആരംഭിച്ചതായി അറിയിച്ചത്. ഇത് സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ സംസാരിച്ചതായും അറിയിച്ചിരുന്നു. പക്ഷേ അഞ്ച് വർഷം പിന്നിടുമ്പോഴും യാതൊരുവിധ നടപടികളും ആയിട്ടില്ലെന്നാണ് റവന്യുവകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം. ബീനാച്ചി എസ്റ്റേറ്റ് 532 ഏക്കറാണ്. ഇതിൽ പ്ലാന്റേഷൻ ടാക്സ് അടച്ചു വരുന്നത് 302 ഏക്കറിനാണ്. 170 ഏക്കർ വനഭൂമിയും 60 ഏക്കർ കയ്യേറ്റ ഭൂമിയുമാണ്. എസ്റ്റേറ്റ് കാപ്പിതോട്ടമാണെങ്കിലും ഭൂരിഭാഗം പ്രദേശവും വനസമാനമായാണ് കിടക്കുന്നത്. ഇവിടെ കടുവയടക്കമുള്ള വന്യമൃഗങ്ങളുടെ ആവാസകേന്ദ്രംകൂടിയാണ്. ഈ സ്ഥലം ഏറ്റെടുത്ത് സഫാരി പാർക്ക്, മെഡിക്കൽ കോളജ്, ഗവ.ആർട്‌സ് കോളജ് അടക്കമുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ഇതിനിടെ പ്രതീക്ഷനൽകി എസ്റ്റേറ്റ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. എസ്റ്റേറ്റ് ഭാഗമായ ചൂരിമലയിൽ നൂറ് കണക്കിനാളുകളാണ് പതിറ്റാണ്ടുകളായി താമസിച്ചു വരുന്നത്. ഇവരുടെ ഭൂമിക്ക് ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല . മദ്ധ്യപ്രദേശ് സർക്കാരിന്റെ ബീനാച്ചിയിലെ ഈ ഭൂമി സംസ്ഥാനം ഏറ്റെടുത്താൻ ചുരിമല പ്രദേശത്തെ ജനങ്ങളുടെ പട്ടയ പ്രശ്നത്തിനും ഒരു തീർപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിലാണ് ഇപ്പോഴും ഇവിടത്തെ കുടുംബങ്ങൾ.
Comments (0)
No comments yet. Be the first to comment!