വാളാട് പുലിക്കടവ് പാലവും മാനന്തവാടി, വിമല നഗര്‍, കുളത്താട വാളാട്, പേരിയാ റോഡും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാളെ നാടിന് സമര്‍പ്പിക്കും. തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന പുഴയുടെ പുറകെയാണ് പുലിക്കാട്ട് കടവ് പാലം പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്... 83. 28 മീറ്റര്‍ ആണ് പാലത്തിന്റെ നീളം. പാലത്തിന്റെ ഒരു ഭാഗം വന്നുചേരുന്നത് ഉദ്ഘാടനത്തിന് ഒരുങ്ങി നില്‍ക്കുന്ന മാനന്തവാടി കുളത്താട വാളാട് പേരിയ റോഡിലാണ്.
മഴക്കാലത്തെ വെള്ളപ്പൊക്കത്തില്‍ പുതുശ്ശേരി,, പുതുശ്ശേരി വളവ്,,,ആലക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വാളാട് ഭാഗത്തേക്ക് വരുന്ന വാഹന യാത്രക്കാര്‍ക്ക് വലിയ ഒരു കടമ്പയാണ് കൂടംകുന്ന് ഭാഗത്തെ റോഡ്. ഇവിടെ ചെറിയ വെള്ളപ്പൊക്കത്തില്‍ പോലും കുറച്ചുഭാഗം റോഡ് വെള്ളത്തില്‍ മുങ്ങി പോകാറുണ്ട്, ഈ അവസരങ്ങളില്‍ വളരെ ചുറ്റി സഞ്ചരിച്ചു വേണം വാളാട് ടൗണില്‍ എത്താന്‍.. ഇതിന് ഒരു പരിഹാരം കൂടിയാണ് ഈ പാലം. 12.63 കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചിലവ്.. ഉദ്ഘാടനം ചെയ്യപ്പെടുന്ന മാനന്തവാടി വിമല നഗര്‍ കു ളത്താട, വാളാട് പേ രിയാ,റോഡ് 27 കിലോമീറ്റര്‍ ആണ്. മഴക്കാലത്ത് റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും പുഴയിലേക്ക് ഇടിഞ്ഞു പോയതിനെ തുടര്‍ന്ന് റോഡ് പുതുക്കി പണിതാണ് ഇപ്പോള്‍ ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്. 103 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ഹൈടെക് റോഡ് അഞ്ചര മീറ്റര്‍ ടാറിംഗ് ഉള്‍പ്പെടെ 10 മീറ്റര്‍ വീതിയില്‍ ബിഎംബിസി നിലവാരത്തിലാണ് പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. പേരിയ ആലാറ്റില്‍ ഇരുമനത്തൂര്‍ വാളാട് കുളത്താട പ്രദേശത്തുകാര്‍ക്ക് ട്രാഫിക് ബ്ലോക്കുകളോ വലിയ കയറ്റ ഇറക്കങ്ങളോ ഇല്ലാതെ ഏറ്റവും എളുപ്പത്തില്‍ മാനന്തവാടി- കണ്ണൂര്‍ ഭാഗങ്ങളിലേക്ക് ഏറ്റവും സുരക്ഷിതമായ പാത കൂടിയാണ് ഇത്. ഇവ രണ്ടും നാളെ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും.
Comments (0)
No comments yet. Be the first to comment!