ടെക്നോളജി ക്ലിനിക് ഫെബ്രുവരി 24 ന്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെആഭിമുഖ്യത്തില്‍  കല്‍പ്പറ്റ ഓഷ്യന്‍ ഹോട്ടലില്‍ ഫെബ്രുവരി 24 ന് ഏകദിന ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിക്കുന്നു. ബ്യൂട്ടി ടെക്നിക്കില്‍, ഹെയര്‍ എക്സ്റ്റന്‍ഷന്‍, എക്സ്റ്റന്‍ഷന്‍ കെയര്‍ ടിപ്പുകള്‍, ട്രെന്‍ഡിങ് ഹെയര്‍ സ്റ്റൈലുകള്‍  സംബന്ധിച്ച് വിദഗ്ധര്‍ ക്ലാസ് എടുക്കും.  ഉദ്ദ്യം പേര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍-04936 202485, 9846363992.

മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം: 
ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

ജില്ലയിലെ മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. അംഗത്വത്തിന്  അപേക്ഷിക്കുന്നവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ് (ആരോഗ്യ/ തദ്ദേശ/ ഫിഷറീസ് വകുപ്പുകളില്‍ നിന്നും അനുവദിച്ചത്), ബാങ്ക് പാസ് ബുക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, വാര്‍ഡ് നമ്പര്‍, വാട്സ്ആപ്പ് മൊബൈല്‍ നമ്പര്‍ സഹിതം നിശ്ചിത പ്രഫോര്‍മയില്‍ തയ്യാറാക്കിയ അപേക്ഷ 9497715580 മേഖല ഓഫീസ് നമ്പറിലേക്ക് വാട്സ്ആപ്പ് മുഖേന ഫെബ്രുവരി 28 നകം നല്‍കണം.  

ആരോഗ്യ കേരളത്തില്‍ നിയമനം

ജില്ലയില്‍ ആരോഗ്യ കേരളത്തിലെ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍, ഓഡിയോമെട്രിക് അസിസ്റ്റന്റ്, ഡെവലപ്പ്മെന്റല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, എസ്.ടി.എല്‍.എസ് തസ്തികകളിലേക്കാണ് നിയമനം. എം.ബി.ബി.എസ്, ടി.സി.എം.സി/ കേരള മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്ട്രേഷനുള്ളവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.  ഓഡിയോളജി ആന്‍ഡ് സ്പീച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍/ ഹിയറിങ് ലാംഗ്വേജ് ആന്‍ഡ് സ്പീച്ചില്‍ ഡിപ്ലോമ  യോഗ്യതയുള്ളവര്‍ക്ക് ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ/ഡിപ്ലോമയും നവജാത ശിശുക്കളുടെ ഫോളോ അപ്പ് ക്ലിനിക്കില്‍ഒരു വര്‍ഷത്തെ  പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് ഡെവലപ്പ്മെന്റല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ബിരുദം, ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും മെഡിക്കല്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ കോഴ്സ്, രണ്ട് മാസത്തില്‍ കുറയാത്ത കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്സ്, ആര്‍എന്‍ടിസിപിയില്‍ ചുരുങ്ങിയ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം, ഇരുചക്ര വാഹന ലൈസെന്‍സ് യോഗ്യതയുള്ളവര്‍ക്ക് എസ്.ടി.എല്‍.എസ് തസ്തികയിലേക്കും, എം.ഫാം/ബി ഫാം /ഡി ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക്  ഫാര്‍മസിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 28 ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും.  ഫോണ്‍- 04936 202771.

വിജ്ഞാന്‍വാടി കോ-ഓര്‍ഡിനേറ്റര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭൂതാനം, മേപ്പാടി വിജ്ഞാന്‍വാടികളില്‍  കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 21- 45 നുമിടയില്‍ പ്രായമുള്ള ബന്ധപ്പെട്ട തദ്ദേശ സ്ഥാപനപരിധിയിലെ പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 25 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, പനമരം,കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ അപേക്ഷ നല്‍കണം.  ഫോണ്‍-04936 203824.

ദര്‍ഘാസ് ക്ഷണിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിലെ നിലവിലുളള എ.സികളുടെ അറ്റകുറ്റപ്രവൃത്തികള്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് (കണ്‍സ്യൂമബിള്‍സ് ഉള്‍പ്പെടെ) അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 27 ന് വൈകിട്ട് അഞ്ചിനകം നല്‍കണം.  ഫോണ്‍-04935 240264

വാഹന ലേലം

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം പിടിച്ചെടുത്ത 25 വാഹനങ്ങള്‍ ഫെബ്രുവരി 20  ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഇ- ലേലം ചെയ്യും. താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936 202525.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലിയാണ, കാപ്പുംചാല്‍ പ്രദേശങ്ങളില്‍ ഇന്ന് (ഫെബ്രുവരി 20) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ബാവലി, മീന്‍കൊല്ലി, പാല്‍വെളിച്ചം, കവിക്കല്‍, പടമല, ചാലികം, കുറുക്കന്‍മൂല, മുട്ടങ്കര പ്രദേശങ്ങളില്‍ ഇന്ന് (ഫെബ്രുവരി 20) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.