പാതിരിപ്പാലത്ത് ഹൈവേയില്‍ മിനിലോറി കൊണ്ട് കാര്‍ തടഞ്ഞു കവര്‍ച്ചയ്ക്ക് ശ്രമിച്ച കേസിലെ രണ്ടുപ്രതികളെക്കൂടി മീനങ്ങാടി പോലീസ് പിടികൂടി.തൃശ്ശൂര്‍ സ്വദേശികളായ സിജോണ്‍, വിന്‍സ് ജോര്‍ജ് എന്നിവരെയാണ് തൃശൂരില്‍ പൊലീസ് പിടികൂടിയത്. മൈസൂരില്‍ നിന്നും പണവുമായി വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ടു പേരാണ് ജനുവരി 13 ആം തീയതി കവര്‍ച്ച ശ്രമത്തിന് ഇരയായത്.സുല്‍ത്താന്‍ബത്തേരി ഡിവൈഎസ്പി വി. എസ്.പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.