ജില്ലയിലെ പ്രധാന അറിയിപ്പ് വ്യവസായമന്ത്രിയുടെ ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടി

0

 

വ്യവസായമന്ത്രിയുടെ ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടി

വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നതവരുടെയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി ജില്ലയില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലിവിലെ വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസ്സങ്ങളും സംരംഭകര്‍ക്ക് ശ്രദ്ധയില്‍പ്പെടുത്തുവാന്‍ പരിപാടിയിലൂടെ അവസരം ഒരുക്കിയിട്ടുണ്ട്. വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചവരെയോ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവരെയോ ആണ് നേരില്‍ കാണുക. പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലൂടെ പരിഹരിക്കുന്നതാണ്. പരാതികളോ പ്രശ്നങ്ങളോ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ, റശരം്യറ@ഴാമശഹ.രീാ എന്ന
ഇ.മെയില്‍ ഐഡിയിലേക്കോ
മുന്‍കൂട്ടി അയയ്ക്കണം. പരാതിയുടെ പകര്‍പ്പ് ാലലേേവലാശിശേെലൃ@ഴാമശഹ.രീാ എന്ന ഇ.മെയില്‍ വിലാസത്തിലും നല്‍കണം. അപേക്ഷയോടൊപ്പം പൂര്‍ണമായ മേല്‍വിലാസവും മൊബൈല്‍ നമ്പറും വ്യക്തമായി സൂചിപ്പിച്ചിരിക്കണം.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് നടത്തുന്ന പരിപാടിയില്‍ പരാതി സമര്‍പ്പിച്ചവര്‍ക്ക് പങ്കെടുക്കേണ്ട സമയം പരാതിക്കാരന് മുന്‍കൂട്ടി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും അറിയിക്കും.
മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി നടത്തുന്ന സ്ഥലവും സമയവും പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിന്റ 04936 202485 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കൗണ്‍സിലര്‍ ; അപേക്ഷ ക്ഷണിച്ചു

കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.സി.എസ് സുരക്ഷാ എഫ്.എസ്.ഡബ്ല്യു പ്രോജക്ടില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത എം.എസ്.ഡബ്ല്യൂ , എം.പി.എച്ച്, എം.എ സോഷ്യോളജി, സൈക്കോളജി മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ ശൃരൗൈൃമസവെമ@ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ ഐഡിയിലേക്ക് ബയോഡാറ്റ അയയ്ക്കണം. ജൂലൈ 24 ന് 5 വരെ അപേക്ഷകള്‍ സ്വീകരിക്കും.
ഫോണ്‍ 9497308010, 9544345607, 04935 244540

കമ്മ്യൂണിറ്റി കൗണ്‍സിലര്‍ നിയമനം

ജില്ലയില്‍ കുടുംബശ്രീ മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ഡര്‍ റിസോഴ്‌സ് സെന്ററില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഒഴിവുകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ജൂലൈ 26 നകം കുടുംബശ്രീ മിഷന്‍ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9447546037, 04936 299370.

പ്രതിരോധ മരുന്ന് വിതരണം

കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ കോവിഡ് പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി സിദ്ധരക്ഷാ ക്ലിനിക്കില്‍ തിങ്കള്‍, ശനി ദിവസങ്ങളൊഴികെ പ്രതിരോധ ഔഷധങ്ങള്‍ ലഭ്യമാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!