നിയമസഭ തെരഞ്ഞെടുപ്പ്: സർവ്വൈയിലൻസ് ടീമുകളുടെ പ്രവർത്തനം വിലയിരുത്തി
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ സർവ്വൈയിലൻസ് ടീമുകളുടെ പ്രവർത്തനം തെരഞ്ഞെടുപ്പ് നിരീക്ഷകൻ എസ്. സുന്ദർരാജ് വിലയിരുത്തി. ഫ്ലൈയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവ്വെയിലൻസ് ടീം, വീഡിയോ സർവ്വെയിലൻസ് ടീം എന്നിവരുടെ പ്രവർത്തനമാണ് വിലയിരുത്തിയത്. ടീമുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിർദേശങ്ങളും നൽകി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ മാനന്തവാടി അസിസ്റ്റൻ്റ് എക്സ്പെൻ്റിച്ചർ ഓഫീസർ സി.കെ. അജീഷ് പങ്കെടുത്തു. കൽപ്പറ്റ കളക്ട്രേറ്റ് പഴശ്ശി ഹാളിൽ നടന്ന യോഗത്തിൽ ഫിനാൻസ് ഓഫീസർ സി.കെ. ദിനേശൻ, കൽപ്പറ്റ അസിസ്റ്റൻ്റ് എക്സ്പെൻ്റിച്ചർ ഓഫീസർ സിബി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.