മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കാട്ടുപോത്തിന്റെ ആക്രമത്തില്‍ മധ്യവയസ്‌കന് ഗുരുതര പരിക്ക്. പ്രദേശവാസിയായ ചക്കംകോല്ലി വിജയനാണ് (43) പരിക്കേറ്റത്. ഇന്ന് മൂന്ന് മണിയോടെ പഞ്ചാരക്കോല്ലി എസ്റ്റേറ്റിലെ ഒമ്പതാം ബ്ലോക്കിലാണ് സംഭവം. തുടയില്‍ ഗുരുതര പരിക്കേറ്റ വിജയനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമ സമയത്ത് കൂടെ ഉണ്ടായിരുന്ന ഉണ്ണി തെക്കംങ്കോല്ലി പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌പൊതു പ്രവര്‍ത്തകനായ സുഹൈര്‍ പഞ്ചാരക്കോല്ലിയുടെ നേതൃത്വത്തിലാണ് പരിക്കേറ്റ വിജയനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ എസ് രഞ്ജിത്ത് കുമാര്‍ വനപാലകര്‍ ആശുപത്രിയില്‍ ആവശ്യമായ സഹായത്തിനായി എത്തിയിട്ടുണ്ട്.
കാട്ടുപോത്തിന്റെ ആക്രമണം മധ്യവയസ്കന് ഗുരുതര പരിക്ക്
