ജില്ലയില്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ബാലറ്റുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള നിരവധി ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന് പരാതി. അവസാന ദിവസവും ബാലറ്റുകള്‍ എത്താതിരുന്നതില്‍ ജീവനക്കാരും അധ്യാപകരും പ്രതിഷേധത്തിലേക്ക്. വോട്ട് ചെയ്യാനുള്ള അവസരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കി.
മാര്‍ച്ച് 31 മുതല്‍ വിഎഫ്സികളില്‍ പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും, അവസാന ദിവസമായ ഇന്നും പല കേന്ദ്രങ്ങളിലും ബാലറ്റുകള്‍ എത്താത്തത് വലിയ പ്രതിസന്ധിയുണ്ടാക്കി. ദിവസങ്ങളോളം കാത്തിരുന്ന ജീവനക്കാരും അധ്യാപകരും വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടിവന്നു. സമ്മതിദാനാവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കി.
പുതിയ രീതിയില്‍ വിഎഫ്സികളിലെത്തി വോട്ട് ചെയ്യണമെന്ന സംവിധാനം നടപ്പാക്കിയതോടെ ദൂരെ മണ്ഡലങ്ങളില്‍ ഡ്യൂട്ടിയുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ടായി. കിലോമീറ്ററുകള്‍ യാത്രചെയ്‌തെത്തിയിട്ടും വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ട സാഹചര്യമുണ്ടായതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളിലെ വിഎഫ്സിയില്‍ എന്‍ജിഒ യൂണിയനും കെഎസ്ടിഎ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നാണ് ആവശ്യം.
Comments (0)
No comments yet. Be the first to comment!