സുൽത്താൻ ബത്തേരിമേഖലയിൽ രാവിലെമുതൽ ബൂത്തുകളിൽ കാണാനായത് വോട്ടർമാരുടെ നീണ്ടനിര. കനത്ത ചൂട് ആയതിനാൽ വെയിലുറക്കുന്നതിനുമുമ്പായി വോട്ട് ചെയ്ത് മടങ്ങാമെന്ന ഉദ്ദേശ്യത്തോടെയാണ് വോട്ടർമാർ രാവിലെ തന്നെ ബൂത്തുകളിൽ എത്തിയത്. വോട്ടർമാരിലേറെയും സ്ത്രീകളായിരുന്നു.
വോട്ടിങ് ആരംഭിക്കുന്ന ഏഴ് മണിക്കുമുമ്പ് തന്നെ ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്. പൂമല എൽ.പി സ്‌കൂൾ, അസംപ്ഷൻ സ്‌കൂൾ, ഓടപ്പള്ളം സ്‌കൂൾ, വടക്കനാട് എൽ.പി സ്‌കൂൾ, മൂലങ്കാവ് സ്‌കൂൾ എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണ് രാവിലെ മുതൽ കണാനായാത്. ചൂട് കൂടിയ കാലാവസ്ഥയായതിനാൽ വെയിലുറക്കുന്നതിനമുമ്പ് വോട്ട് ചെയ്ത് മടങ്ങാമെന്ന ഉദ്ദേശ്യത്തോടെയാണ് വോട്ടർമാർ കൂട്ടമായി പോളിങ്ങ് ബൂത്തുകളിലേക്ക് എത്തിയത്. രാവിലെ തന്നെ പോളിങ് ശതമാനം ഇരുപതുശതമാനത്തോളും ഉയരുകയും ചെയ്തു. ചൂട് ശക്തമായതോടെ പോളിങ് ബൂത്ത്കളിൽ വോട്ടർമാരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചുവെങ്കിലും വകിട്ടോടെയെ വീണ്ടും പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര ദൃശ്യമായിരുന്നു.
Comments (0)
No comments yet. Be the first to comment!