വിഷു ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കത്തില്‍ മലയാളികള്‍. കണികാണാനും നാളത്തേക്കുളള സദ്യവട്ടങ്ങള്‍ക്കുള്ളതും, പടക്കങ്ങളും മത്താപ്പുക്കളും നേരത്തെതന്നെ വാങ്ങി. ചൂടുകാരണം രാവിലെയും വൈകിട്ടുമാണ് ടൗണുകളില്‍ തിരക്ക് അനുഭവപ്പെട്ടത്.

വിളവെടുപ്പ് ഉല്‍സവമായ വിഷു ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികള്‍. ആഘോഷത്തിനായുള്ള എല്ലിവിധ സാധനങ്ങളും നേരത്തെ തന്നെ വാങ്ങി വീടുകളില്‍ എ്ത്തിച്ചുകഴിഞ്ഞു. ഗ്രാമ നഗരങ്ങളിലെല്ലാം തന്നെ കണികൊന്നകള്‍ വിരിഞ്ഞ് വിഷുവിന്റെ വരവറിയിച്ചിരുന്നു. എല്ലാവര്‍ഷവും എപ്രില്‍ പതിനാലിനാണ് വിഷു ആഘോഷം എന്നാല്‍ ഇത്തവണ അത് ഏപ്രില്‍ പതിനഞ്ചിലേക്ക് മാറി. വിഷുകണി ഒരുക്കാനുള്ളതും, സദ്യക്കളളതും , പുതുവസ്ത്രങ്ങളും, പടക്കങ്ങളും വാങ്ങി എല്ലാവരും വിഷുവിനെ വരവേല്‍ക്കാനും ആഘോഷിക്കാനും തയ്യാറായി കഴിഞ്ഞു. കണി കാണലും, വിഷുകൈനീട്ടവും പ്രധാനപെട്ട ചടങ്ങുകളാണ്. ഇത്തവണ ചൂട് കൂടുതലായതിനാല്‍ രാവിലെയും വൈകിട്ടുമാണ് ടൗണുകളില്‍ തിരക്ക് അനുഭവപ്പെട്ടത്. എ്ല്ലാവ്യാപാരസ്ഥാപനങ്ങളിലും അത്യാവശ്യം നല്ല തിരക്കും വിഷുവിന്റെ തലേദിവസങ്ങളില്‍ അനുഭവപ്പെട്ടിട്ടു. ഐശ്വര്യത്തിന്റെയും, നന്മയുടെയും, സമ്പദ്സമൃദ്ധിയുടെയും വിഷു ആഘോഷിക്കാന്‍ എല്ലാമലയാളികളും തയ്യാറെടുത്ത് കഴിഞ്ഞു.