വോട്ടർമാരെ വലച്ച് നൂൽപ്പുഴ 95-ാംനമ്പർ ബൂത്തിലെ ഇ.വി.എം. ഇവിടെ മൂന്ന് തവണയാണ് പണിമുടക്കിയത്. ഇതോടെ വോട്ടിങ് മെഷീൻ മാറ്റി സ്ഥാപിച്ചാണ് പോളിങ് പുനരാരംഭിച്ചത്. ഇതുവരെ വോട്ടുചെയ്യാനെത്തിയവർ പൊളിങ് ബൂത്തിനുമുന്നിൽ ക്ഷമയോടെ കാത്തുനിൽക്കേണ്ടിയും വന്നു. പോളിങ് ആരംഭിച്ച് ഒന്നരമണിക്കൂർ പിന്നിട്ടപ്പോഴാണ് നൂൽപ്പുഴ പഞ്ചായത്തിലെ മൂലങ്കാവ് ഗവ. ഹയർസെക്കണ്ടറി ്‌സകൂളിലെ 95-ാംനമ്പർ ബൂത്തിലെ ഇ.വി.എം പണിമുടക്കിയത്. എട്ടരയോടെയാണ് ആദ്യം പോളിങ് തടസ്സപ്പെട്ടത്. വോട്ട് രേഖപെടുത്തുന്ന മെഷിനീലെ സ്വിച്ചിന് തകരാർ സംഭവിച്ചതിനെ തുടർന്നായിരുന്നു വോട്ടിങ് തടസപെട്ടത്. പിന്നീട് 9മണിയോടെ വോട്ടിങ് പുനരാരംഭിച്ചുവെങ്കിലും പതിനഞ്ച് മിനിറ്റ് പിന്നിട്ടപ്പോൾ വീണ്ടും തകരാർ സംഭവിക്കുകയും പോളിങ് തടസപെടുകയും ചെയ്തു. തുടർന്ന് പത്തേകാലോടെ വീണ്ടുംതടസ്‌പ്പെട്ടതോടെ അധികൃതർ എത്തി മറ്റൊരു ഇ.വി.എം മാറ്റി സ്ഥാപിച്ചാണ് വോട്ടിങ് പുനരാരംഭിച്ചത്. ഇതിനിടയിൽ ഒന്നരമണിക്കൂറോളം പോളിങ് ഈ ബൂത്തിൽ തടസപ്പെട്ടു. ഈ സമയമത്രയും വോട്ടുചെയ്യാനെത്തിയവർ പോളിങ് ബൂത്തിൽ അക്ഷമരായി കാത്തുനിൽക്കുകുയം ചെയ്തു. ഇതുകൂടാതെ മോക്ക് പോളിങ് സമയത്ത് ചെറുമാട് ജി.എൽ.പി എസ്സിലെ 239-ാം നമ്പർ ബൂത്തിലെയും ഓടപ്പള്ളം ഗവ. ഹൈസ്‌കൂളിലെ 146-ാം ബൂത്തിലെയും ഇവിഎം തകരാറിലായതിനെ തുടർന്ന് മെഷീൻ മാറ്റി സ്ഥാപിച്ചാണ് പോളിങ് ആരംഭിച്ചത്.