സംസ്ഥാനത്ത് സ്വര്‍ണവില തിങ്കളാഴ്ച ഉച്ചക്കും കുത്തനെ ഇടിഞ്ഞു. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടെ ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന സ്വര്‍ണവില രണ്ടുതവണയായി 7,560 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ പവന് 99,480 രൂപയായി. ഗ്രാമിന് 945 രൂപ കുറഞ്ഞ് 12,435 രൂപയായി.
ഇന്ന് രാവിലെ പവന് ഒറ്റയടിക്ക് 4,360 രൂപയും ഗ്രാമിന് 545 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും കുറഞ്ഞിരുന്നു. യഥാക്രമം 13,380 രൂപയും 1,07,040 രൂപയുമായിരുന്നു വില. ആഗോളവിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിയുകയാണ്. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 278.84 ഡോളര്‍ കുറഞ്ഞ് 4,212.91 ഡോളറായി. 6.21 ശതമാനമാണ് കുറഞ്ഞത്.
Comments (0)
No comments yet. Be the first to comment!