ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്,കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകള്‍ക്കാണ് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേര്‍ട്ട് നിലവിലുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യത.അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. ഈ മാസം 20 വരെ ഇതേ ശക്തിയില്‍ മഴ തുടരും. മഴയോടൊപ്പം ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള- കര്‍ണാടക -ലക്ഷദ്വീപ് മേഖലകളില്‍ ഈ മാസം 19 വരെ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി.