എക്‌സൈസിന്റെ ഉറക്കം കെടുത്തിയ ജോഫിന്‍ പിടിയില്‍

0

വെള്ളമുണ്ട പഴഞ്ചന സ്വദേശിയായ ഒറ്റപിനാല്‍ ജോഫിന്‍ നിരവധി മദ്യ കേസുകളിലെ പ്രതിയും അനധികൃത മദ്യ വില്‍പ്പനക്കാര്‍ക്ക് മദ്യം വ്യവസായിക അടിസ്ഥാനത്തില്‍ എത്തിച്ചുകൊടുക്കുന്ന ആളുമാണ്.ചില്ലറ വില്‍പ്പനക്ക് പുറമെ, വിവിധ റിസോര്‍ട്ടുകളില്‍ അടക്കം മദ്യം എത്തിച്ചുകൊടുത്ത് പ്രതിഫലം മേടിക്കുന്നതാണ് ഇയാളുടെ രീതി. ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ബീവറേജ് അവധിയായതിനാല്‍ അനധികൃതമായ മദ്യ വില്‍പനയ്ക്ക് വേണ്ടി വാങ്ങിയതാണ് പിടികൂടിയ മദ്യം. ഇയാളുടെ പേരില്‍ അടുത്തിടെ എക്‌സൈസ് കമ്മീഷണറുടെ ഓഫീസില്‍നിന്ന് ഉള്‍പ്പെടെ നിരവധി പരാതികള്‍ ഉണ്ടായിരുന്നെങ്കിലും മദ്യ വില്‍പന കേസില്‍ പിടികൂടാന്‍ സാധിച്ചിരുന്നില്ല. പലതവണ എക്‌സൈസിനെ വെട്ടിച്ച് വിദഗ്ധമായി ഇയാള്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തമായ പദ്ധതിയിലൂടെയും, നിരീക്ഷണത്തിലൂടെയും എക്‌സൈസ് ഇയാളെ പിടികൂടാന്‍ കെണി ഒരുക്കി കാത്തിരിക്കുകയായിരുന്നു. ഡ്രൈവിങ്ങില്‍ അസാധാരണ കഴിവുള്ള ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫീസര്‍ ദിപു എയുടെ നേതൃത്വത്തില്‍ അതിസാഹസികമായി ചീപ്പാട് മരച്ചുവട് ഭാഗത്ത് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. മദ്യം കടത്താന്‍ ഉപയോഗിച്ച് ഇയാളുടെ ഉടമസ്ഥതയിലുള്ള KL-55AA -5506 നമ്പര്‍ മഹിന്ദ്ര ജീടോയും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച ഒരു കേസും ഇയാളുടെ പേരില്‍ തൊണ്ടര്‍നാട് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രിവന്റീവ് ഓഫീസര്‍ , ജോണി കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജെയ്മോന്‍ ഇ എസ് , സി.ഇ ഒ ഡ്രൈവര്‍ ഷിംജിത്ത്. പി എന്നിവരും ഉണ്ടായിരുന്നു. തുടര്‍നടപടികള്‍ക്കായി മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കിയ പ്രതിയെ , തുടര്‍ന്ന് മാനന്തവാടി JFCM I കോടതി റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!