- ഉടന്‍തന്നെ വാഹനം ഓഫ് ചെയ്ത് വാഹനത്തില്‍ നിന്നും സുരക്ഷിത അകലം പാലിക്കുക.
- ഡോര്‍ തുറക്കാനാകുന്നില്ലെങ്കില്‍ സീറ്റിന്റെ ഹെഡ്‌റെസ്റ്റ് ഊരിയെടുത്ത് ഗ്‌ളാസ് തകര്‍ക്കാവുന്നതാണ്.
- ബോണറ്റിലാണ് തീ കാണുന്നതെങ്കില്‍ ഒരിക്കലും ബോണറ്റ് തുറക്കരുത്. തീ കൂടുതല്‍ പടരാന്‍ കാരണമാകും.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ആത്മവിശ്വാസം കൈവിടരുത്. - എമര്‍ജന്‍സി ടെലഫോണ്‍ നമ്പര്‍ ഓര്‍ത്തുവെക്കുക. 112 ല്‍ വിളിക്കാന്‍ മറക്കരുത്.
ഏതാനും മുന്‍കരുതലുകള്‍.
- വാഹനത്തില്‍ നിന്നും കരിഞ്ഞ മണം വരുന്നുണ്ടെങ്കില്‍ ഒരിക്കലും അവഗണിച്ച് ഡ്രൈവിങ്ങ് തുടരരുത്.
- വാഹനം ഓഫ് ചെയ്ത് ദൂരെ മാറിനിന്ന് സര്‍വ്വീസ് സെന്ററുമായി ബന്ധപെടുക.
- വാഹനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ സര്‍വ്വീസ് ചെയ്യുക.
- എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ വാഹനത്തില്‍ കൊണ്ടുപോകരുത്
- വാഹനത്തിലിരുന്ന് പുകവലിക്കരുത്.
- വാഹനം പാര്‍ക്കുചെയ്യുന്ന സ്ഥലത്ത് ചപ്പുചവറുകളും, കരിയിലകളും ഉണ്ടെങ്കില്‍ അത്തരം സ്ഥലങ്ങള്‍ ഒഴിവാക്കുന്നത് ഉചിതമാണ്.
- പരിചയമില്ലാത്ത സ്വയം സര്‍വ്വീസിങ്ങ്, അനുവദനീയമല്ലാത്ത ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഘടിപ്പിക്കുക തുടങ്ങിയവ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും.
- വാഹനത്തില്‍ അനാവശ്യ മോഡിഫിക്കേഷനുകളും, കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കുക.