സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന മാനന്തവാടി സ്വദേശികള്‍ ഗൂഡല്ലൂരില്‍ അറസ്റ്റില്‍

0

തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ 27 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന മാനന്തവാടി സ്വദേശികളായ അമ്മയും മകനും അറസ്റ്റില്‍.ഈ മാസം 7-ാം തീയതി ഗൂഡല്ലൂര്‍ മാങ്കുഴി കൃഷ്ണന്‍കുട്ടിയും ഭാര്യയും ആശുപത്രിയില്‍ പോയ സമയത്താണ് മാനന്തവാടി സ്വദേശികളായ ലതയും മകന്‍ മനുവും മറ്റൊരാളും ചേര്‍ന്ന് മോഷണം നടത്തിയത്.മോഷണം നടന്നതിനെ തുടര്‍ന്ന് ഗൂഡല്ലൂര്‍ പോലീസില്‍ വിവരം അറിയിച്ചു.വീട്ടിലെ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. മോഷണം പോയ സ്വര്‍ണ്ണാഭരണങ്ങളും ഗൂഡല്ലൂര്‍ പോലീസ് കണ്ടെടുത്തു.മോഷണത്തിനുശേഷം ഇവര്‍ കേരളത്തിലേക്ക് മുങ്ങുകയായിരുന്നു.മോഷണത്തിലുള്‍പ്പെട്ട മൂന്നാമത്തെയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!