വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വെള്ളമുണ്ട പത്താംമൈൽ ടൗൺ, മംഗലശ്ശേരി മല റോഡ്, പൊലീസ് സ്റ്റേഷൻ, കുഴിപ്പിൽ കവല എന്നിവിടങ്ങളിൽ  ഏപ്രിൽ 30ന്  രാവിലെ  8 മുതൽ വൈകുന്നേരം 6 വരെവൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.


കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കരിഞ്ഞകുന്ന്‌, വാളൽ, മാടക്കുന്ന്, വെണ്ണിയോട് ജലനിധി ഭാഗങ്ങളിൽ  ഏപ്രിൽ 30ന് രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബപ്പനമല, ചെന്നലോട് ഹോസ്‌പിറ്റൽ, കാപ്പുവയൽ, മടത്തുവയൽ
എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ  ഏപ്രിൽ 30ന് രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫൈഡ് ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫിറ്റ്നസ് മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സമഗ്ര പരിശീലനം ലഭിക്കും. 450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സ് എൻ.സി.വി.ഇ.ടി അംഗീകൃതമാണ്. പ്ലസ് ടുവാണ് യോഗ്യത. പരിശീലനം പൂർത്തിയാക്കിയവർക്ക് ജിം ഇൻസ്ട്രക്ടർ, പേഴ്സണൽ ട്രെയിനർ തുടങ്ങിയ മേഖലകളിൽ ജോലി നേടാൻ അവസരം ലഭിക്കും. ഫോൺ: 9495999669.

തടി ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ ശേഖരിച്ചിരിക്കുന്ന തേക്ക്, വീട്ടി എന്നിവയുടെയും മറ്റ് മരങ്ങളുടെയും തടികൾ, ബില്ലറ്റ്, വിറക് എന്നിവ മേയ് 6ന് ഇ-ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstecommerce.com എന്ന വെബ്‍സൈറ്റിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ആവശ്യമെങ്കിൽ കുപ്പാടി ഡിപ്പോയിൽ നിന്ന് സൗജന്യമായി രജിസ്റ്റർ ചെയ്തു നൽകും. ഇതിന് പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ആധാർ അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ്, മെയിൽ ഐ.ഡി, ഫോൺ നമ്പർ, കച്ചവടക്കാരാണെങ്കിൽ ജി.എസ്.ടി നമ്പർ എന്നിവ കൊണ്ടുവരണം. ലേലത്തിന് മുമ്പ് തടികൾ പരിശോധിക്കാനും അവസരമുണ്ട്. ഫോൺ: 8547602856, 8547602858, 04936 221562