വില്‍പ്പനയ്ക്കായി കടത്തുകയായിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി പൂനൂര്‍ വേണാടിയില്‍ വീട്ടില്‍ വി.റാസിക്ക് (38)ആണ് പിടിയിലായത്. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍ ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കല്പറ്റ പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.  ഇരു കാലുകളിലും ടേപ്പ് ചെയ്ത നിലയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നു.