അധിവർഷാനുകൂല്യത്തിന് രേഖകൾ സമ‍ർപ്പിക്കണം

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് അധിവർഷാനുകൂല്യം കൈപ്പറ്റുന്നതിന് 2018 ഡിസംബർ വരെയുള്ള അപേക്ഷകർ ആധാർ കാർഡ്, ബാങ്ക് പാസ്‍ബുക്ക്, പേരിലോ, വിലാസത്തിലോ വ്യത്യാസമുണ്ടെങ്കിൽ വാർഡ് മെമ്പറുടെ സാക്ഷ്യപത്രം എന്നിവ ഇതുവരെ ഹാജരാക്കിയിട്ടില്ലെങ്കിൽ ഏപ്രിൽ 25ന് മുമ്പ് കൽപ്പറ്റ ജില്ലാ എക്സിക്യുട്ടീവ് ഓഫീസിൽ എത്തിക്കണം. ഫോൺ-  04936-204602

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി. അപേക്ഷകർക്ക് പത്താം ക്ലാസ് യോഗ‍്യതയുണ്ടായിരിക്കണം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‍മെന്റ് ലഭിക്കും. അപേക്ഷകൾ ഏപ്രിൽ 30ന് മുമ്പ് ലഭിക്കണം. ഫോൺ- 8281362097, 9744134901

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ-04936 298400


എൻ ഊരിന് അവധി

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ ഏപ്രിൽ 23ന് സന്ദ‍ർശകർക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936 292205


ക്വട്ടേഷൻ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ അടുത്ത അദ്ധ്യയന വ‍ർഷത്തെ ക്യാന്റീൻ നടത്തിപ്പിന് വ്യക്തികൾ, സ്ഥാപനങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. കുടുംബശ്രീ യൂണിറ്റുകൾക്ക് മുൻഗണന ലഭിക്കും. നിശ്ചിത മാതൃകയിലുള്ള ക്വട്ടേഷനുകൾ പൂരിപ്പിച്ച് ഏപ്രിൽ 24 ഉച്ചയ്ക്ക് 2.30ന് മുമ്പ് കോളേജ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ-04936 247420

ജെറിയാട്രിക് കെയർ ഡിപ്ലോമ പ്രവേശനം

മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം. ആറ് മാസമാണ് കോഴ്സ് കാലാവധി. മുതിർന്നവരുടെ പരിചരണത്തിന് ആവശ്യമായ ആശുപത്രി പരിശീലനം, വീടുകളിലെ പരിചരണം, പാലിയേറ്റീവ് സേവനങ്ങൾ എന്നിവയിൽ ആവശ്യമായ കഴിവുകൾ നേടാൻ സഹായിക്കുന്ന കോഴ്സിന് നാട്ടിലും വിദേശത്തും തൊഴിൽ സാധ്യതകളുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. മെയ് 18ന് ക്ലാസുകൾ ആരംഭിക്കും. നേരിട്ടും ihrdadmissions.org എന്ന വെബ്‍സൈറ്റ് വഴിയും അപേക്ഷ നൽകാം. മേയ് 4 വൈകുന്നേരം 4 വരെ ഓൺലൈനായും മേയ് 5 വൈകുന്നേരം 4 വരെ കോഴ്സ് സെന്ററുകളിൽ നേരിട്ടും അപേക്ഷ നൽകാം.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർ ശുചീകരണം നടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു.