നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ച് ആളുകളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പ്രധാന പ്ലാറ്റ്‌ഫോമായി മാറുകയാണ് വാട്സാപ്പ്. ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകള്‍ നേരിട്ട് വാട്ട്‌സ്ആപ്പിലൂടെ റീചാര്‍ജ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. പേയ്‌മെന്റ് കമ്പനിയായ പേയുമായി സഹകരിച്ചാണ് പുതിയ വാട്ട്‌സ്ആപ്പ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇത് പേയ്‌മെന്റ് പ്രക്രിയ വേഗത്തിലും എളുപ്പത്തിലുമാക്കുന്നു. ഫീച്ചറുപയോഗിച്ച് ഉപഭോക്താക്കള്‍ അവരുടെ സ്വന്തം നമ്പര്‍ മാത്രമല്ല, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നമ്പറുകളും എളുപ്പത്തില്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയും. ജിയോ, എയര്‍ടെല്‍, വിഐ തുടങ്ങിയ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരുടെ എല്ലാ പ്ലാനുകളും വാട്ട്‌സ്ആപ്പില്‍ തന്നെ ദൃശ്യമാകും. ആവശ്യാനുസരണം പ്ലാന്‍ തിരഞ്ഞെടുക്കാം. വാട്ട്‌സ്ആപ്പിന്റെ ഹോം സ്‌ക്രീനിലെ പേയ്മെന്റ് ഐക്കണില്‍ ടാപ്പ് ചെയ്യുക. ശേഷം മൊബൈല്‍ പ്രീപെയ്ഡ് റീചാര്‍ജ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് റീചാര്‍ജ് ചെയ്യേണ്ട നമ്പര്‍ തെരഞ്ഞെടുത്ത ശേഷം ഓപ്പറേറ്ററെ സ്ഥിരീകരിച്ച് ലഭ്യമായ പ്ലാനുകളില്‍ ഒന്ന് തിരഞ്ഞെടുക്കുക. പേയ്‌മെന്റ് നടത്താന്‍ യുപിഐ, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിക്കാം. പേയ്‌മെന്റ് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, റീചാര്‍ജ് പൂര്‍ത്തിയാകും. ചാറ്റ്, പേയ്‌മെന്റുകള്‍, ടിക്കറ്റ് ബുക്കിംഗ്, ഇപ്പോള്‍ മൊബൈല്‍ റീചാര്‍ജ് തുടങ്ങിയ എല്ലാ സവിശേഷതകളും ഒരിടത്ത് ലഭ്യമാകുന്ന ഒരു ഓള്‍-ഇന്‍-വണ്‍ ആപ്പായി വാട്ട്‌സ്ആപ്പ് മാറികൊണ്ടിരിക്കുകയാണ്.ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി ക്രമേണ വ്യാപിപ്പിക്കുകയും വരും ആഴ്ചകളില്‍ ഉപഭോക്താക്കളിലേക്ക് എത്തുകയും ചെയ്യും.
Comments (0)
No comments yet. Be the first to comment!